ഇ​ച്ഛാ​ശ​ക്തി​യു​ള്ള​വ​രാ​യി വി​ദ്യാ​ർ​ഥി​ക​ൾ വ​ള​ര​ണം: റ​ഫീ​ഖ് കൊ​ടി​യ​ത്തൂ​ർ
Monday, December 9, 2019 9:40 PM IST
റി​യാ​ദ് : ജീ​വി​ത​വ​ഴി​യി​ൽ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ളി​ൽ ത​ള​രാ​തെ ജീ​വി​ച്ചു തീ​ർ​ക്കാ​നു​ള്ള ഇ​ച്ഛാ​ശ​ക്തി​യും പോ​രാ​ട്ട​വീ​ര്യ​വു​മാ​ണ് പ​ഠ​ന​കാ​ല​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ ആ​ർ​ജ്ജി​ക്കേ​ണ്ട​തെ​ന്ന് കേ​ര​ള സ​ർ​ക്കാ​ർ പാ​ഠ​പു​സ്ത​ക സ​മി​തി അം​ഗ​വും ക​ഐ​ൻ​എം പാ​ഠ​പു​സ്ത​ക സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യ പ്ര​മു​ഖ കൗ​ണ്‍​സി​ല​ർ റ​ഫീ​ഖ് കൊ​ടി​യ​ത്തൂ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജീ​വി​ത​യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ കു​റി​ച്ച് ഉ​ൾ​ക്കാ​ഴ്ച പ​ക​രാ​ൻ സാ​ധി​ച്ചാ​ൽ മാ​ത്ര​മാ​ണ് വി​ദ്യാ​ഭ്യാ​സം പൂ​ർ​ണ​മാ​വു​ക​യെ​ന്നും റി​യാ​ദ് സ​ല​ഫി മ​ദ്റ​സ സം​ഘ​ടി​പ്പി​ച്ച ര​ക്ഷാ​ക​ർ​തൃ യോ​ഗ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ച​ട​ങ്ങി​ൽ റി​യാ​ദ് സ​ല​ഫി മ​ദ്റ​സ​യു​ടെ ബ്രോ​ഷ​ർ, അ​റ​ബി​ക് ക​യ്യെ​ഴു​ത്തു പ​രി​ശീ​ല​ന സ​ഹാ​യി എ​ന്നി​വ പ്ര​കാ​ശ​നം ചെ​യ്തു. പാ​ദ​വാ​ർ​ഷി​ക പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ മു​ഹ​മ്മ​ദ് അ​ഫാ​ൻ, ഇ​ഷാ മ​ർ​യം, അ​ഹ​മ്മ​ദ് ഇ​ഷാ​ൻ, അ​ൽ അ​മീ​ൻ, ഇ​ൽ​ഹാം, മ​ൻ​ഹ സ​മീ​ർ, ഷാ​ബ് റാ​ദി, നിം​റ ന​സ്റി​ൻ, റാ​സി​ൻ ഷാ​ഹി​ദ്, അം​ന റി​സ, ആ​യി​ഷ ന​ഹ്റി​ൻ, റ​ജ്വ എ​ൻ കെ ​എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് അ​ബൂ​ബ​ക്ക​ർ എ​ട​ത്ത​നാ​ട്ടു​ക​ര, മ​ദ്റ​സ പ്രി​ൻ​സി​പ്പാ​ൾ സ​അ​ദു​ദ്ദീ​ൻ സ്വ​ലാ​ഹി, പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​അ​റൂ​ഫ്, സെ​ക്ര​ട്ട​റി ഫൈ​സ​ൽ പൂ​നൂ​ർ, ലു​ഖ്മാ​ൻ, അ​ബ്ദു​ൽ ജ​ലീ​ൽ, അ​ഷ്ക​ർ ക​ണ്ണൂ​ർ, അ​ബ്ദു​ൽ വ​ഹാ​ബ് പാ​ല​ത്തി​ങ്ങ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ക​മാ​ൽ നാ​സ​ർ, ഫ​സ​ൽ റ​ഹ്മാ​ൻ അ​റ​ക്ക​ൽ, മു​ജീ​ബ് ഇ​രു​ന്പു​ഴി, ന​ജീ​ബ് സ്വ​ലാ​ഹി, ഹ​സീ​ന കോ​ട്ട​ക്ക​ൽ, റു​ഖ്സാ​ന വ​ഹാ​ബ്, താ​ജ്ജു​ന്നീ​സ, റം​ല​ത്ത് , റ​ജീ​ന സി​വി , റ​ജീ​ന സി​പി, റ​സീ​ന, ന​ബീ​ല തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. മ​ദ്റ​സ മാ​നേ​ജ​ർ മു​ഹ​മ്മ​ദ് സു​ൽ​ഫി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ അം​ജ​ദ് അ​ൻ​വാ​രി സ്വാ​ഗ​ത​വും അ​ബ്ദു​ൽ അ​സീ​സ് കോ​ട്ട​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ