ഓ​ണ്‍​ലൈ​ൻ സേ​വ​ന​വു​മാ​യി യൂ​ണി​മ​ണി എ​ക്സ്ചേ​ഞ്ച്
Monday, December 9, 2019 9:44 PM IST
കു​വൈ​ത്ത് സി​റ്റി: ആ​ഗോ​ള ധ​ന​വി​നി​മ​യ സ്ഥാ​പ​ന​മാ​യ യൂ​ണി​മ​ണി എ​ക്സ്ചേ​ഞ്ച് കു​വൈ​ത്ത് ഓ​ണ്‍​ലൈ​ൻ മ​ണി ട്രാ​ൻ​സ്ഫ​ർ സേ​വ​നം ആ​രം​ഭി​ക്കു​ന്നു. മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നോ വെ​ബ്സൈ​റ്റോ ഉ​പ​യോ​ഗി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വി​നി​മ​യം ന​ട​ത്താം.

പ​രി​ധി​ക​ളി​ല്ലാ​തെ സു​ര​ക്ഷി​ത​മാ​യി എ​വി​ടെ​നി​ന്നും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും മി​ക​ച്ച വി​നി​മ​യ നി​ര​ക്കി​ൽ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഈ ​സേ​വ​നം ല​ഭ്യ​മാ​വു​മെ​ന്ന് സി.​ഇ.​ഒ ടി.​പി. പ്ര​ദീ​പ്കു​മാ​ർ, കു​വൈ​ത്ത് ക​ണ്‍​ട്രി ഹെ​ഡ് വി​വേ​ക് നാ​യ​ർ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ആ​പ്പി​ൾ, ആ​ൻ​ഡ്രോ​യ്ഡ് എ​ന്നി​വ​യി​ൽ യൂ​ണി​മ​ണി ഓ​ണ്‍​ലൈ​ൻ മ​ണി ട്രാ​ൻ​സ്ഫ​ർ ആ​പ്ലി​ക്കേ​ഷ​ൻ ല​ഭ്യ​മാ​ണ്. യൂ​ണി​മ​ണി കു​വൈ​ത്തി​ൽ നേ​ര​ത്തെ ര​ജി​സ്റ്റ​ർ ചെ​യ്ത ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് മൊ​ബൈ​ൽ ആ​പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്തോ സം.ൗി​ശാീി​ശ.​രീാ എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ​യോ പ​ണം നേ​രി​ട്ട് അ​യ​ക്കാ​ൻ ക​ഴി​യും. പു​തി​യ ഉ​പ​ഭോ​ക്താ​ക്ക​ൾ ഏ​തെ​ങ്കി​ലു​മൊ​രു യൂ​ണി​മ​ണി ശാ​ഖ​യി​ൽ ഒ​റ്റ​ത്ത​വ​ണ ല​ളി​ത​മാ​യ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ട്. കു​വൈ​ത്തി​ൽ 12 ശാ​ഖ​ക​ളി​ലൂ​ടെ മ​ണി ട്രാ​ൻ​സ്ഫ​ർ, ഫോ​റി​ൻ ക​റ​ൻ​സി എ​ക്സ്ചേ​ഞ്ച് സേ​വ​ന​ങ്ങ​ളു​ടെ വ​ലി​യ ശൃം​ഖ​ല​യാ​ണ് യൂ​ണി​മ​ണി കു​വൈ​ത്ത് ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് യൂ​ണി​മ​ണി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ