വെ​ളി​ച്ചം സൗ​ദി ഖു​ർ​ആ​ൻ സ​മ്മേ​ള​ന​ത്തി​നു സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു
Tuesday, December 10, 2019 10:41 PM IST
ദ​മാം : ഖു​ർ​ആ​ൻ പ​ഠ​നം കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കു​വാ​ൻ സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹീ സെ​ന്‍റ​ർ നാ​ഷ​ണ​ൽ ക​മ്മി​റ്റി ന​ട​പ്പി​ലാ​ക്കു​ന്ന വെ​ളി​ച്ചം ഖു​ർ​ആ​ൻ പ​ഠ​ന പ​ദ്ധ​തി​യു​ടെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യാ ഉ​ദ്ഘാ​ട​നം ഡി​സം​ബ​ർ 27 വെ​ള്ളി​യാ​ഴ്ച്ച ദ​മാ​മി​ൽ ന​ട​ക്ക​പ്പെ​ടും.

ക്യു​എ​ൽ​എ​സ് മീ​റ്റ്, പ്ര​തി​നി​ധി സം​ഗ​മം, ഖു​ർ​ആ​ൻ ആ​പ് ലോ​ചിം​ഗ് തു​ട​ങ്ങി​യ വി​വി​ധ സെ​ഷ​നു​ക​ൾ ഖു​ർ​ആ​ൻ വെ​ളി​ച്ചം സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. വൈ​കു​ന്നേ​രം ഏ​ഴി​ന് ദ​മ്മാം അ​ൽ റ​യ്യാ​ൻ പോ​ളി​ക്ലി​നി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ്ര​മു​ഖ പ​ണ്ഡി​ത​രും നേ​താ​ക്ക​ളും സം​ബ​ന്ധി​ക്കും.

പോ​ഗ്രാ​മി​ന്‍റെ വി​ജ​യ​ത്തി​നു വേ​ണ്ടി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹീ സെ​ന്‍റെ​റു​ക​ളു​ടെ സം​യു​ക്ത യോ​ഗ​ത്തി​ൽ വി​പു​ല​മാ​യ സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു.

സ്വാ​ത സം​ഘം ചെ​യ​ർ​മാ​നാ​യി എ​ഞ്ചി​നീ​യ​ർ യൂ​സു​ഫ് തോ​ട്ട​ശേ​രി​യേ​യും ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യി സ​ലീം ക​ട​ലു​ണ്ടി​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു. സ്വാ​ഗ​ത സം​ഘം യോ​ഗ​ത്തി​ന് സ​ലീം ക​ട​ലു​ണ്ടി സ്വാ​ഗ​തം പ​റ​ഞ്ഞു. യൂ​സു​ഫ് തോ​ട്ട​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം