ദമാം: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോണ്‍ഗ്രസ് ദമാം റീജണൽ ആലപ്പുഴ ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. നിസാർ മാന്നാർ പ്രസിഡന്റും, സിറാജുദ്ദീൻ കരുമാടി ജനറൽ സെക്രട്ടറിയും സന്തോഷ് കുമാർ ട്രഷററുമായാണ് ആലപ്പുഴ ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചത്. മുൻ ജില്ലാ പ്രസിഡന്റ് സൈഫുദ്ദീൻ കിച്ചുലുവിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ സിറാജ് പുറക്കാട് അവതരിപ്പിച്ച നിസ്സാർ മാന്നാറിന്റെ നേതൃത്വത്തിലുള്ള പാനലിനെ യോഗം ഐകകണ്ഠ്യേന അംഗീകരിക്കുകയായിരുന്നു.
ജെ.സി. മേനോൻ, ബീൻസ് മാത്യൂസ് എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും പ്രവീണ്‍ വർഗീസ്, ജോണി പുതിയറ, യഹിയാ കോയ, ജോർജ് മാത്യു എന്നിവരെ സെക്രട്ടറിമാരായും, സിറാജ് ആലപ്പി (കൾച്ചറൽ സെക്രട്ടറി), മനോജ് ചാലിയോട് (വെൽഫെയർ സെക്രട്ടറി), സൈഫുദ്ദീൻ കിച്ച്ലു, അനുജൻ എൻഎസ്എച്ച്, രാജൻ ആലപ്പുഴ, നവാസ് വളഞ്ഞവഴി, നൗഷാദ് കൈചൂണ്ടിമുക്ക്, തന്പി കായംകുളം, പോൾ പൗലോസ്, ഷഫീഖ് മാന്നാർ, അമീൻ, ഹുസൈൻ, ആഷിഖ് എന്നിവർ നിർവാഹക സമിതിയംഗങ്ങളുമായുള്ള കമ്മിറ്റിയാണ് നിലവിൽ വന്നത്. ആലപ്പുഴ ജില്ലയിൽ നിന്നുള്ളവരായ ദമാം റീജണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമലയും ഒഐസിസി സൗദി നാഷണൽ കമ്മിറ്റി ജീവകാരുണ്യ വിഭാഗം കണ്‍വീനറായ സിറാജ് പുറക്കാടും ജില്ലാ കമ്മിറ്റിയുടെ രക്ഷാധികാരികളായിരിക്കും.
ഒഐസിസി ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അഹമ്മദ് പുളിക്കൽ അനുമോദന പ്രസംഗം നടത്തി. റീജണൽ കമ്മിറ്റി നേതാക്കളായ ഹനീഫ് റാവുത്തർ, ചന്ദ്രമോഹൻ, ഇ.കെ.സലിം, ശിഹാബ് കായംകുളം, റഫീഖ് കൂട്ടിലങ്ങാടി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിയെ ദമ്മാം റീജണിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന കമ്മിറ്റിയാക്കിയെടുക്കുമെന്ന് ചുമതല ഏറ്റെടുത്തുകൊണ്ട് ജില്ലാ പ്രസിഡന്റ് നിസാർ മാന്നാർ പറഞ്ഞു. പോൾ പൗലോസ് സ്വാഗതവും സന്തോഷ് പിള്ള നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം