ന​ട​മ്മ​ൽ ത​റ​വാ​ട് കു​വൈ​ത്ത് ചാ​പ്റ്റ​ർ കു​ടും​ബ സം​ഗ​മം
Tuesday, December 10, 2019 10:48 PM IST
കു​വൈ​ത്ത്: മ​ല​ബാ​റി​ലെ പു​രാ​ത​ന മു​സ്ലീം കു​ടും​ബ​മാ​യ അ​ബ്ബാ​സി​ന്‍റ​ക​ത്ത് ന​ട​മ്മ​ൽ ത​റ​വാ​ടി​ലെ കു​വൈ​ത്തി​ലെ അം​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മം പ​ര​സ്പ​രം സ്നേ​ഹ​വും സാ​ഹോ​ദ​ര്യ​വും ഉൗ​ട്ടി​യു​റ​പ്പി​ച്ച വേ​ദി​യാ​യി മാ​റി. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കാ​പ്പാ​ടും, മ​ല​പ്പു​റം ജി​ല്ല​യി​ലെ കൂ​ട്ടാ​യി​യി​ലും ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ത​ല​ശേ​രി​യി​ലു​മാ​യി മൂ​ന്നു ശാ​ഖ​ക​ളും ഉ​പ​ശാ​ഖ​ക​ളി​ലു​മാ​യി 6000 ല​ധി​കം അം​ഗ​ങ്ങ​ളു​ള്ള കു​ടും​ബ​മാ​ണ് ന​ട​മ്മ​ൽ ത​റ​വാ​ട്.

ഡി​സം​ബ​ർ 28, 29 തീ​യ​തി​ക​ളി​ൽ കാ​പ്പാ​ട് സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാം കു​ടും​ബ സം​ഗ​മ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യാ​ണ് അം​ഗ​ങ്ങ​ൾ കു​വൈ​ത്തി​ൽ ഒ​ത്തു​ചേ​ർ​ന്ന​തെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ കു​വൈ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

സാ​മൂ​തി​രി​യു​ടെ കാ​ല​ത്ത് കോ​ഴി​ക്കോ​ട് എ​ത്തി​ചേ​ർ​ന്ന ഒ​രു അ​റ​ബി വ്യാ​പാ​രി ഒ​രു ത​ദ്ദേ​ശ സ്ത്രീ​യെ വി​വാ​ഹം ചെ​യ്യു​ക​യും കാ​പ്പാ​ട് അ​ബ്ബാ​സി​ൻ​റ​ക​ത്ത് ന​ട​മ്മ​ൽ വീ​ട് നി​ർ​മി​ച്ചു താ​മ​സി​ക്കു​ക​യും പി​ന്നീ​ട് ഒ​രു പ്ര​മു​ഖ കു​ടും​ബ​മാ​യി മാ​റി​യ​താ​ണ് ച​രി​ത്രം. പോ​ർ​ച്ചു​ഗീ​സു​കാ​ർ​ക്കെ​തി​രെ കു​ഞ്ഞാ​ലി മ​ര​ക്കാ​ർ ന​യി​ച്ച സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത കു​ടും​ബാം​ഗ​ങ്ങ​ളി​ൽ ചി​ല​ർ പി​ന്നീ​ട് മ​ല​പ്പു​റം ജി​ല്ല​യി​ലെ കൂ​ട്ടാ​യി​യി​ലേ​ക്ക് മാ​റി താ​മ​സി​ക്കേ​ണ്ടി വ​ന്നു. അ​വി​ടെ അ​ബ്ബാ​സി​ൻ​റ​ക​ത്ത് ന​ട​മ്മ​ൽ പാ​ണ്ടി​ക​ശാ​ല എ​ന്ന വീ​ട് നി​ർ​മ്മി​ക്കു​ക​യും അ​വി​ട​ത്തെ പ്ര​മു​ഖ ത​റ​വാ​ടാ​യി മാ​റു​ക​യും ചെ​യ്തു. ത​ല​ശേ​രി​യി​ലെ പ്ര​മു​ഖ ത​റ​വാ​ടാ​യ നെ​ട്ടൂ​ര വീ​ട്ടി​ൽ പൊ​ന്ന​ന്പ​ത്ത് അം​ഗ​വും അ​റി​യ​പ്പെ​ട്ട ക​ച്ച​വ​ട​ക്കാ​ര​നും ക​പ്പ​ലോ​ട്ട​ക്കാ​ര​നു​മാ​യ പ​വ​ൻ പോ​ക്ക​ർ കൂ​ട്ടാ​യി​യി​ലെ ന​ട​മ്മ​ൽ ത​റ​വാ​ട്ടി​ൽ വി​വാ​ഹം ക​ഴി​ച്ച​തോ​ടെ ഈ ​ത​റ​വാ​ട് ത​ല​ശേ​രി​യി​ലേ​ക്കും വ്യാ​പി​ച്ചു.

2016 ൽ ​കാ​പ്പാ​ട് സം​ഘ​ടി​പ്പി​ച്ച ഒ​ന്നാം കു​ടും​ബ​സം​ഗ​മ​ത്തോ​ടെ മ​ല​ബാ​റി​ലെ വി​വി​ധ ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന കു​ടം​ബാം​ഗ​ങ്ങ​ളെ പ​ര​സ്പ​രം ഒ​ന്നി​പ്പി​ക്കാ​ൻ തു​ട​ക്കം കു​റി​ച്ചു. ര​ണ്ടാം കു​ടും​ബ സം​ഗ​മ​ത്തി​ൽ 2500 ഓ​ളം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം, കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് വേ​ണ്ടി​യു​ള്ള മെ​ഡി​ക്ക​ൽ ക്യാ​ന്പ്, പാ​ച​ക മ​ത്സ​രം, കാ​ര​ണ​വ​ർ​ക്കൊ​പ്പം, മ​ണ​വാ​ട്ടി ഫെ​സ്റ്റ്, പു​തി​യാ​പ്പി​ള ഫെ​സ്റ്റ്, ന്യൂ ​ജ​ന​റേ​ഷ​ൻ പ്രോ​ഗ്രാം, ട്ര​സ്റ്റ് പ​രി​ച​യ​പ്പെ​ടു​ത്ത​ൽ, ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സ്, സോ​വ​നീ​ർ പ്ര​കാ​ശ​നം, പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ൽ, ക​ലാ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. സം​ഗ​മം എ.​എ​ൻ.​പി.​ഉ​മ്മ​ർ കു​ട്ടി സാ​ഹി​ബ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജൌ​ഹ​ർ മു​ന​വ​ർ, എ​ൻ.​പി. ഹാ​ഫി​സ് മു​ഹ​മ്മ​ദ്, മ​റ്റു പൗ​ര​പ്ര​മു​ഖ​ർ വി​വി​ധ സെ​ഷ​നു​ക​ളി​ൽ പ​ങ്കെ​ടു​ക്കും.

അ​ബ്ദു​റ​ഉൗ​ഫ് ത​ല​ശേ​രി, അ​ബ്ദു​റ​സാ​ഖ് ത​ല​ശേ​രി, അ​ബൂ​ബ​ക്ക​ർ സി​ദ്ധീ​ഖ് കൂ​ട്ടാ​യി, കെ.​വി. നി​സാ​ർ എ​ര​ഞ്ഞി​ക്ക​ൽ, മു​ഹ​മ്മ​ദ് അ​സ്ലം കാ​പ്പാ​ട്, മെ​ഹ​ബൂ​ബ് കാ​പ്പാ​ട്, യൂ​സു​ഫ് പു​റ​ക്കാ​ട്ടി​രി എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ