പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ: ക​ല കു​വൈ​റ്റ് പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ഡി​സം​ബ​ർ 13ന്
Wednesday, December 11, 2019 10:58 PM IST
കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന മ​തേ​ത​ര​ത്വ​ത്തി​ന്‍റെ ചു​വ​ട്ടി​ൽ ക​ത്തി വ​യ്ക്കു​ന്ന നി​ല​പാ​ടാ​ണ് ഇ​ന്ന​ലെ ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​ലൂ​ടെ ബി​ജെ​പി സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് ഭാ​ര​വാ​ഹി​ക​ള പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

മ​ത​പ​ര​മാ​യ വി​വേ​ച​നം നി​രോ​ധി​ക്കു​ക​യും നി​യ​മ​ത്തി​നു മു​ന്നി​ൽ എ​ല്ലാ വ്യ​ക്തി​ക​ൾ​ക്കും തു​ല്യ​ത ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ന്ന ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. പ്ര​ത്യേ​ക മ​ത​വി​ഭാ​ഗ​ത്തെ മാ​ത്രം ല​ക്ഷ്യം വ​ച്ചു രാ​ജ്യ​ത്ത് പു​തി​യൊ​രു വി​ഭ​ജ​നം കൊ​ണ്ടു​വ​രാ​നു​ള്ള ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ ഈ ​നീ​ക്കം. ഇ​ന്ത്യാ വി​ഭ​ജ​ന​ത്തി​നു ശേ​ഷം രാ​ജ്യം നേ​രി​ടു​ന്ന ഏ​റ്റ​വും ക​ടു​ത്ത വി​ഭ​ജ​ന ഭീ​ഷ​ണി​യി​ലേ​ക്ക് ഇ​തോ​ടെ നാം ​പ്ര​വേ​ശി​ക്കും. പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖ​ത്തി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന ’മ​തേ​ത​ര​ത്വം’ എ​ന്ന ആ​ശ​യ​ത്തി​ന്‍റെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണ്.

ര​ണ്ടു​ത​രം പൗ​ര·ാ​രെ സൃ​ഷ്ടി​ച്ച് രാ​ജ്യ​ത്തെ അ​സ്ഥി​ര​പ്പെ​ടു​ത്തു​ന്ന ഫാ​സി​സ്റ്റ് ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ രാ​ജ്യ​ത്ത് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​ർ​ന്നു വ​ര​ണ​മെ​ന്ന് ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ടി​വി ഹി​ക്മ​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി​കെ സൈ​ജു എ​ന്നി​വ​ർ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ല കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​സം​ബ​ർ 13 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 5.30ന് ​അ​ബ്ബാ​സി​യ ക​ല സെ​ന്‍റ​റി​ൽ വ​ച്ചു പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​ന്നു. പ​രി​പാ​ടി​യി​ൽ കു​വൈ​റ്റി​ലെ പ്ര​മു​ഖ സാ​മൂ​ഹ്യ സാം​സ്കാ​രി​ക വ്യ​ക്തി​ത്വ​ങ്ങ​ൾ പ​ങ്കെ​ടു​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 67765810, 60315101, 60685849

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ