പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം വെ​ള്ളി​യാ​ഴ്ച റി​യാ​ദി​ൽ
Wednesday, December 11, 2019 11:02 PM IST
റി​യാ​ദ് : ഡി​സം​ബ​ർ 25 ന് ​ന​ട​ക്കു​ന്ന അ​രീ​ക്കോ​ട് സു​ല്ല​മു​സ​ലാം ഓ​റി​യ​ൻ​റ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്ലോ​ബ​ൽ അ​ലും​നി മീ​റ്റി​ന് മു​ന്നോ​ടി​യാ​യി റി​യാ​ദി​ൽ വി​പു​ല​മാ​യ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്നു.

ഡി​സം​ബ​ർ 13 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ഏ​ഴി​ന് ബ​ത്ത​യി​ലെ അ​പ്പോ​ളോ ഡി​മോ​റ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് സം​ഗ​മം ന​ട​ത്തു​ന്ന​ത്. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​ടി മു​നീ​ബ് റ​ഹ്മാ​ൻ, അ​ധ്യാ​പ​ക​രാ​യ ഡോ. ​ല​ബീ​ദ് നാ​ല​ക​ത്ത്, എം​പി റ​ഹ്മ​ത്തു​ള്ള എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. ഖ​ത്ത​റി​ലെ വ​ക്ര ബ​ർ​വ വി​ല്ലേ​ജി​ലെ വേ​ന്പ​നാ​ട് റ​സ്റ്റോ​റ​ൻ​റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ​തേ ദി​വ​സം ഉ​ച്ച​ക്ക് ര​ണ്ടു​മ​ണി​ക്ക് പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം ന​ട​ക്കും
.
യു​എ​ഇ​യി​ൽ ദു​ബാ​യ്, ഷാ​ർ​ജ എ​ന്നി​വി​ട​ങ്ങ​ളി​ലും സൗ​ദി അ​റേ​ബ്യ​യി​ൽ ജി​ദ്ദ​യി​ലും നേ​ര​ത്തെ മീ​റ്റു​ക​ൾ ന​ട​ത്തി​യി​രു​ന്നു. ഗ്ലോ​ബ​ൽ മീ​റ്റി​ന് മു​ന്നോ​ടി​യാ​യി ബാ​ച്ച് സം​ഗ​മ​ങ്ങ​ളും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ സം​ഗ​മ​ങ്ങ​ളും അ​ട​ക്കം അ​ന്പ​തോ​ളം മീ​റ്റു​ക​ളാ​ണ് പൂ​ർ​ത്തി​യാ​യ​ത്. 1955ൽ ​സ്ഥാ​പി​ത​മാ​യ സ്കൂ​ളി​ൽ നി​ന്നും ക​ഴി​ഞ്ഞ​വ​ർ​ഷം​വ​രെ പു​റ​ത്തി​റ​ങ്ങി​യ 20000 ത്തി​ൽ പ​രം വി​ദ്യാ​ർ​ഥി​ക​ളും പൂ​ർ​വ അ​ധ്യാ​പ​ക​രു​മാ​ണ് ഗ്ലോ​ബ​ൽ മീ​റ്റി​ൽ ഒ​ത്തു​ചേ​രു​ന്ന​ത്.

മ​ല​ബാ​റി​ന്‍റെ വി​ദ്യാ​ഭ്യാ​സ ന​വോ​ത്ഥാ​ന​ത്തി​ന്, വി​ശി​ഷ്യ സ്ത്രീ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ഓ​റി​യ​ൻ​റ​ൽ സ്കൂ​ൾ ലോ​ക​ത്തി​ലെ വി​വി​ധ കോ​ണു​ക​ളി​ൽ സേ​വ​നം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ്കൂ​ളി​ന്‍റെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ ഏ​കോ​പി​പ്പി​ച്ച് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന അ​ക്കാ​ദ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ക്കൊ​പ്പം സാം​സ്കാ​രി​ക സാ​മൂ​ഹി​ക കാ​യി​ക​രം​ഗ​ത്തെ ക്രി​യാ​ത്മ​ക​മാ​യ മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് ശ​ക്തി പ​ക​രാ​നും ദി​ശാ​ബോ​ധം ന​ൽ​കാ​നു​മാ​ണ് പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​ക​ൾ രൂ​പീ​ക​രി​ക്കു​ന്ന​ത്.

. റി​യാ​ദി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ജോ​ലി ചെ​യ്യു​ന്ന മു​ഴു​വ​ൻ പൂ​ർ​വ്വ വി​ദ്യാ​ർ​ത്ഥി​ക​ളും ഇ​പ്പോ​ൾ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളും സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍