സി​റ്റി ഫ്ല​വ​റി​ന്‍റെ ഇ​രു​പ​തി​നാ​ലാ​മ​ത് ശാ​ഖ തു​റ​ക്കു​ന്നു
Wednesday, December 11, 2019 11:04 PM IST
റി​യാ​ദ്: പ്ര​മു​ഖ ഹൈ​പ്പ​ർ​മാ​ർ​ക്കെ​റ്റ് ശൃം​ഖ​ല​യാ​യ സി​റ്റി ഫ്ല​വ​റി​ന്‍റെ ഇ​രു​പ​തി​നാ​ലാ​മ​ത് ശാ​ഖ ബു​ധ​നാ​ഴ്ച അ​ൽ ഖ​ർ​ജി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ടും. ഏ​റെ പു​തു​മ​ക​ളോ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ളും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളു​മാ​യാ​ണ് അ​ൽ ഖ​ർ​ജ് ബ്രാ​ഞ്ച് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​തെ​ന്ന് റി​യാ​ദി​ൽ വി​ളി​ച്ചു ചേ​ർ​ത്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ മാ​നേ​ജ്മെ​ന്‍റ്റ് പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു.

അ​ൽ ഖ​ർ​ജി​ലെ കിം​ഗ് സ​ഉൗ​ദ് റോ​ഡി​ൽ പ​തി​നാ​റാ​യി​ര​ത്തി​ലേ​റെ ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യി​ലാ​ണ് ഹൈ​പ്പ​ർ മാ​ർ​ക്കെ​റ്റ്. 50 റി​യാ​ലി​ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന ആ​ദ്യ​ത്തെ 100 പേ​ർ​ക്ക് 50 റി​യാ​ലി​ന്‍റെ അ​ധി​ക പ​ർ​ച്ചേ​സ് തീ​ർ​ത്തും സൗ​ജ​ന്യ​മാ​യി​രി​ക്കും. അ​ത് ക​ഴി​ഞ്ഞു​ള്ള​വ​ർ​ക്ക് ആ​ദ്യ​ദി​നം 150 റി​യാ​ലി​ന്‍റെ പ​ർ​ച്ചേ​സി​ന് 50 റി​യ​ൽ സൗ​ജ​ന്യ കൂ​പ്പ​ണ്‍ ന​ൽ​കു​മെ​ന്നും മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.

അ​നേ​കം വി​ഭാ​ഗ​ങ്ങ​ളി​ലാ​യി എ​ല്ലാ​വി​ധ ഉ​ൽ​പ്പ​ന്ന​ങ്ങ​ളും സി​റ്റി ഫ്ള​വ​ർ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. നാ​ല് പ​തി​റ്റാ​ണ്ടാ​യി റീ​റ്റെ​യ്ൽ വ്യാ​പാ​ര രം​ഗ​ത്തു​ള്ള സി​റ്റി ഫ്ല​വ​ർ ഗ്രൂ​പ്പ് പ​രി​ച​യ​സ​ന്പ​ത്ത് കൊ​ണ്ട് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അം​ഗീ​കാ​രം നേ​ടി​യെ​ടു​ത്ത​വ​രാ​ണ്. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യി നി​ര​വ​ധി പേ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കി​യി​ട്ടു​ള്ള സി​റ്റി ഫ്ള​വ​ർ പു​തി​യ സം​രം​ഭ​ത്തി​ലും അ​നേ​കം തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​ള്ള​താ​യി ചെ​യ​ർ​മാ​ൻ ഫ​ഹ​ദ് അ​ബ്ദു​ൽ​ക​രീം അ​ൽ​ഗു​റൈ​മി​ൽ പ​റ​ഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സി​റ്റി ഫ്ല​വ​ർ സി​ഇ​ഒ ഫ​സ​ൽ റ​ഹ്മാ​ൻ ഡി​റ​ക്ട​ർ​മാ​രാ​യ അ​ബ്ദു​റ​ഹീം ഇ.​കെ വ​ട​ക​ര, മു​ഹ്സി​ൻ അ​ഹ​മ്മ​ദ് കോ​യ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.​

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ