ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കബദ് പിക്‌നിക്
Tuesday, January 14, 2020 8:45 PM IST
കുവൈത്ത് സിറ്റി : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ (അജപാക്‌ ) കബദിൽ രണ്ട് ദിവസം നീണ്ടു നിന്ന പിക്നിക് നടത്തി. പ്രസിഡന്‍റ് രാജീവ്‌ നടുവിലേമുറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാബു പനമ്പള്ളി, ബിനോയ്‌ ചന്ദ്രൻ, കുര്യൻ തോമസ്, നൈനാൻ ജോൺ, അമ്പിളി ദിലി എന്നിവർ സംസാരിച്ചു.

പ്രോഗ്രാം കമ്മിറ്റി കൺവീനർ അജി കുട്ടപ്പന്‍റെ നേതൃത്വത്തിൽ പങ്കെടുത്തവർക്കും പരിപാടിക്ക് വിവിധ സ്പോസർമാരായ ജിമ്മി ആലപ്പുഴ, ബാബു തലവടി, കൃത്യമായ രീതിയിൽ ആഹാര സാധനങ്ങൾ പാചകം ചെയ്തു തന്ന സുഹൃത്തുക്കളോടും ആവശ്യമായ കുടിവെള്ളം തന്നു സഹായിച്ച മലബാർ ഗോൾഡിനോടും അതിനുവേണ്ടി പ്രവർത്തിച്ച സിറിൽ അലക്സ്‌ ജോൺ ചമ്പക്കുളം, അനിൽ വള്ളികുന്നം, പരിപാടികൾ നിയന്ത്രിച്ച നൈനാൻ ജോൺ, സിബി പുരുഷോത്തമൻ, ജിജോ കായംകുളം, പൗർണമി സംഗീത്, അടക്കം എല്ലാവരോടും നന്ദി പറഞ്ഞു.

പരിപാടിക്ക് നേതൃത്വം നൽകിയ മാത്യു ചെന്നിത്തല, സിറിൽ ജോൺ അലക്സ് ചമ്പക്കുളം,ബിജി പള്ളിക്കൽ,ബാബു തലവടി,പ്രജീഷ് മാത്യു,സജീവ് പുരുഷോത്തമൻ, ശശി വലിയകുളങ്ങര,അജി ഈപ്പൻ,പ്രമോദ് മാവേലിക്കര,പരിമണം മനോജ്‌, മാത്യു പള്ളിക്കൽ, സുരേഷ് ശേഖർ, സാം ആന്റണി, സുമേഷ് കൃഷ്ണൻ, അഖിൽ എസ് കുമാർ,കീർത്തി സുമേഷ്,ലിസൺ ബാബു,അനിത അനിൽ,സുജാ നൈനാൻ,സുനിത കുമാരി, സാറാമ്മ ജോൺ, ജിജു വല്യറ, കാമറാമാൻ എബ്രാഹാം എന്നിവർക്കും നന്ദി പറഞ്ഞു.

വിവിധ കലാപരിപാടികളിൽ വിജയികൾക്ക് സംഘടന നേതാക്കന്മാർ സമ്മാനങ്ങൾ നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ