കുവൈത്തിൽ ക്രിസ്മസ്, പുതുവത്സര കൂട്ടായ്മ
Wednesday, January 15, 2020 7:28 PM IST
കുവൈത്ത്: സിൽവർ ജൂബിലി വർഷത്തിൽ സാമൂഹ്യ പ്രതിബദ്ധതയുടെ പുതിയ ഒരു അധ്യായംകൂടി എഴുതിച്ചേർത്തു കൊണ്ട് പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കൂടെ ആയിരിക്കുവാൻ പുൽക്കൂട്ടിൽ അവതരിച്ച ഈശോയുടെ നിർലോഭമായ സ്നേഹ വഴിയിൽ ഒരു സവിശേഷ ക്രിസ്മസ് ആഘോഷവുമായി ഭിന്നശേഷിയുള്ള കുട്ടികൾക്കായി SMCA കുവൈറ്റ് ക്രിസ്മസ്, പുതുവത്സര കൂട്ടായ്മ ജനുവരി 17 നു (വെള്ളി) രാവിലെ 10.30 മുതൽ 1.30 വരെ അബാസിയ സെന്‍റ് അൽഫോൻസാ(SMCA) ഹാളിൽ "എഫാത്താ 2020' എന്ന പേരിൽ സംഘടിപ്പിക്കുന്നു.

മാജിക് ഷോ, ക്രിസ്മസ് കരോൾ, ഐസ് ബ്രേക്കിംഗ് എക്സസൈസ്, മ്യൂസിക് ഷോ തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് അണിയറയിൽ ഒരുക്കിയിരിക്കുന്നത്

ദൈവത്തിന്‍റെ ഈ മാലാഖാമാർക്കായി, സംഘടനയുടെ സ്നേഹവും കരുതലും പ്രാഥനയും നിർലോഭം ചൊരിയപ്പെടുന്ന ഈ സുദിനത്തിന്‍റെ വിജയത്തിനായി ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ