എ​മി​റേ​റ്റ്സ് ഫ​സ്റ്റി​ന് അ​ബുദാ​ബി ചേം​ബ​ർ എ​ക്സ​ല​ൻ​സി പു​ര​സ്കാരം
Tuesday, January 21, 2020 11:28 PM IST
ദു​​​ബാ​​​യ്: ഐ​​​ബി​​​എം​​​സി സം​​​ഘ​​​ടി​​​പ്പി​​​ച്ച മൂ​​​ന്നാ​​​മ​​​ത് യു​​​എ​​​ഇ ഇ​​​ന്ത്യ​​​ൻ ബി​​​സി​​​ന​​​സ് ഫെ​​​സ്റ്റി​​​ലെ യു​​​എ​​​ഇ​​​എ​​​ൽ ബി​​​സി​​​ന​​​സ് സെ​​​റ്റ​​​പ്പ് സ​​​ർ​​​വീ​​​സ് പു​​​ര​​​സ്കാ​​​രം മാ​​​നേ​​​ജ്മെ​​​ന്‍റ് ക​​​ണ്‍​സ​​​ൾ​​​ട്ട​​​ൻ​​​സി രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ ഗ്രൂ​​​പ്പാ​​​യ എ​​​മി​​​റേ​​​റ്റ്സ് ഫ​​​സ്റ്റി​​​ന്. ഫോ​​​ർ​​​മേ​​​ഷ​​​ൻ രം​​​ഗ​​​ത്ത് പ്ര​​​ഫ​​​ഷ​​​ണ​​​ലി​​​സ​​​വും സാ​​​ങ്കേ​​​തി​​​ക മേ​​​ഖ​​​ല​​​യി​​​ലെ അ​​​തി​​​നൂ​​​ത​​​ന ആ​​​ശ​​​യ​​​ങ്ങ​​​ളും ന​​​ട​​​പ്പാ​​​ക്കി​​​യാ​​​ണ് മി​​​ക​​​ച്ച നേ​​​ട്ടം ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ​​​ത്.

അ​​​ബു​​​ദാ​​​ബി ചേം​​​ബ​​​ർ ഓ​​​ഫ് കോ​​​മേ​​​ഴ്സ് ഹാ​​​ളി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഐ​​​ബി​​​എം​​​സി ചെ​​​യ​​​ർ​​​മാ​​​ൻ ഖ​​​ലീ​​​ഫ അ​​​ൽ ഖു​​​ബൈ​​​സി​​​യി​​​ൽ​​​നി​​​ന്ന് എ​​​മി​​​റേ​​​റ്റ്സ് ഫ​​​സ്റ്റ് ക​​​ന്പ​​​നി സി​​​ഇ​​​ഒ ജ​​​മാ​​​ദ് ഉ​​​സ്മാ​​​ൻ പു​​​ര​​​സ്കാ​​​രം ഏ​​​റ്റു​​​വാ​​​ങ്ങി. തു​​​ട​​​ർ​​​ന്നു ന​​​ട​​​ന്ന പാ​​​ന​​​ൽ ച​​​ർ​​​ച്ച​​​യി​​​ൽ അ​​​ബു​​​ദാ​​​ബി എ​​​സ്എം​​​ഇ ഇ​​​ക്കോ​​​ണ​​​മി തി​​​ങ്ക് ബി​​​ഗ് സെ​​​ഷ​​​നി​​​ൽ ജ​​​മാ​​​ദ് ഉ​​​സ്മാ​​​ൻ സം​​​സാ​​​രി​​​ച്ചു.

ഇ​​​ന്ത്യ​​​യി​​​ലെ​​​യും യു​​​എ​​​ഇ​​​യി​​​ലെ​​​യും വ്യാ​​​പാ​​​ര- വാ​​​ണി​​​ജ്യ- വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​മു​​​ഖ​​​ർ ച​​​ട​​​ങ്ങി​​​ൽ സം​​​ബ​​​ന്ധി​​​ച്ചു. ച​​​ട​​​ങ്ങി​​​ൽ ഗ​​​ൾ​​​ഫ് ഹോ​​​ൾ​​​ഡിം​​ഗ്സ് ചെ​​​യ​​​ർ​​​മാ​​​ൻ ശൈ​​​ഖ് സു​​​ൽ​​​ത്താ​​​ൻ അ​​​ൽ കാ​​​സി​​​മി, ഐ​​​റീ​​​സ് ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ സോ​​​ഹ​​​ൻ റോ​​​യ്, അ​​​ദ്നാ​​​ൻ മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ അ​​​ബ്ദു​​​ല്ല എ​​​ന്നി​​​വ​​​ർ മു​​​ഖ്യാ​​​തി​​​ഥി​​​ക​​​ളാ​​​യി​​​രു​​​ന്നു.

അ​​​ബു​​​ദാ​​​ബി ചേം​​​ബ​​​ർ ഓ​​​ഫ് കോ​​​മേ​​​ഴ്സ്, ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് യു​​​എ​​​ഇ ചേം​​​ബേ​​​ഴ്സ് ഓ​​​ഫ് കോ​​​മേ​​​ഴ്സ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രി എ​​​ന്നി​​​വ​​​യു​​​ടെ സം​​​യു​​​ക്ത സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ൽ അ​​​ബു​​​ദാ​​​ബി ചേം​​​ബ​​​റി​​​ൽ ശൈ​​​ഖ് ഖാ​​​ലി​​​ദ് ബി​​​ൻ ആ​​​ഹ്മെ​​​ദ് അ​​​ൽ ഹ​​​മീ​​​ന്‍റെ ര​​​ക്ഷാ​​​ക​​​ർ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് ഐ​​​ബി​​​എം​​​സി മൂ​​​ന്നാ​​​മ​​​ത് യു​​​എ​​​ഇ ഇ​​​ന്ത്യ ബി​​​സി​​​ന​​​സ് ഫെ​​​സ്റ്റ് സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.