നെ​ച്ചി​ക്കാ​ട്ടി​ൽ മു​ഹ​മ്മ​ദ് കു​ട്ടി​ക്ക് ടാ​ല​ന്‍റ് പ​ബ്ലി​ക് സ്കൂ​ളി​ന്‍റെ ആ​ദ​രം
Wednesday, January 22, 2020 10:22 PM IST
വ​ട​ക്കാ​ങ്ങ​ര : സം​രം​ഭ​ക​നും ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​നും അ​ജ്ഫാ​ൻ ന​ട്ട്സ് & ഡേ​റ്റ്സ് ചെ​യ​ർ​മാ​നു​മാ​യ നെ​ച്ചി​ക്കാ​ട്ടി​ൽ മു​ഹ​മ്മ​ദ് കു​ട്ടി​യെ ടാ​ല​ന്‍റ് പ​ബ്ലി​ക് സ്കൂ​ൾ ആ​ദ​രി​ച്ചു. ടാ​ല​ന്‍റ് പ​ബ്ലി​ക് സ്ക്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷ​മാ​യ ടാ​ല​ൻ​ഷ്യ​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ നു​സ്റ​ത്തു​ൽ അ​നാം ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ അ​ന​സ് അ​ബ്ദു​ൽ ഖാ​ദ​ർ അ​ദ്ദേ​ഹ​ത്തി​ന് മെ​മ​ന്േ‍​റാ സ​മ്മാ​നി​ച്ചു.

ഡോ. ​കൂ​ട്ടി​ൽ മു​ഹ​മ്മ​ദ​ലി, ടാ​ല​ന്‍റ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​ന്ധ്യ ഐ​സ​ക്, എ​ജ്യൂ​ക്കേ​ഷ​ണ​ൽ സൈ​ക്കോ​ള​ജി​സ്റ്റ് എ​സ്.​എം. അ​ബ്ദു​ല്ല, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റും പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​റു​മാ​യ ജൗ​ഹ​റ​ലി ത​ങ്ക​യ​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു​മാ​യി നി​ര​വ​ധി സം​രം​ഭ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന നെ​ച്ചി​ക്കാ​ട്ടി​ൽ മു​ഹ​മ്മ​ദ് കു​ട്ടി ത​ന്‍റെ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പ​ങ്കു​വ​ച്ചു. ആ​ഗോ​ള​ടി​സ്ഥാ​ന​ത്തി​ൽ​ത​ന്നെ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന ടാ​ല​ന്‍റ് പ​ബ്ലി​ക് സ്കൂ​ളി​നെ പ്ര​ശം​സി​ച്ച അ​ദ്ദേ​ഹം സ്ഥാ​പ​ന​ത്തി​ന്‍റെ വ​ള​ർ​ച്ച​യി​ൽ ത​ന്നാ​ല​വും​വി​ധം എ​ല്ലാ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ളും വാ​ദ്ഗാ​നം ചെ​യ്തു.

ടാ​ല​ൻ​ഷ്യ വി​ദ്യാ​ർ​ഥി​ക​ളു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ൽ അ​വി​സ്മ​ര​ണീ​യ​മാ​യി. വി​നോ​ദ​വും വി​ജ്ഞാ​ന​വും ഒ​ത്തു​ചേ​ർ​ന്ന കു​രു​ന്ന് പ്ര​തി​ഭ​ക​ളു​ടെ ക​ലാ​പ്ര​ക​ട​ന​വും ച​ട​ങ്ങി​നെ വേ​റി​ട്ട​താ​ക്കി. എ​ൻ​ആ​ർ​സി, സി​എ​എ നി​യ​മ​ങ്ങ​ളെ പ്ര​മേ​യ​മാ​ക്കി​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ക്ഷേ​പ ഹാ​സ്യ പ​രി​പാ​ടി ശ്ര​ദ്ദേ​യ​മാ​യി. സ്കൂ​ളി​ലെ എ​ല്ലാ അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക​ർ എ​ന്നി​വ​ർ​ക്കു​ള്ള മെ​മ​ന്േ‍​റാ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.

റി​പ്പോ​ർ​ട്ട്: അ​ഫ്സ​ൽ കി​ല​യി​ൽ