ഫാ​സി​സ​ത്തി​നെ​തി​രാ​യ സാം​സ്കാ​രി​ക പ്ര​തി​രോ​ധ​ങ്ങ​ൾ കൂ​ടു​ത​ൽ ക​രു​ത്താ​ർ​ജി​ക്ക​ണം
Wednesday, January 22, 2020 10:25 PM IST
മ​നാ​മ: പൗ​ര​ത്വ​ത്തി​ന്‍റെ പേ​രി​ൽ പൗ​ര​ൻ​മാ​രെ വി​ഭ​ജി​ച്ചു നാ​ടു​ക​ട​ത്താ​നു​ള്ള ഫാ​സി​സ്റ്റ് ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ങ്ങ​ളി​ൽ സാം​സ്കാ​രി​ക രം​ഗ​ത്ത് കൂ​ടു​ത​ൽ പ്ര​തി​രോ​ധ​ങ്ങ​ൾ ഉ​യ​ർ​ന്ന് വ​രേ​ണ്ട​തു​ണ്ടെ​ന്ന് ബ​ഹ് റൈ​ൻ ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ (ആ​ർഎസ് സി) പ​തി​നൊ​ന്നാ​മ​ത് എ​ഡി​ഷ​ൻ സാ​ഹി​ത്യോ​ത്സ​വ് ന്‍റെ ഭാ​ഗ​മാ​യി ’ഫാ​സി​സ്റ്റ് കാ​ല​ത്തെ സാം​സ്കാ​രി​ക പ്ര​തി​രോ​ധ​ങ്ങ​ൾ ’എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ മി​ക​ച്ച സം​ഘാ​ട​നം​കൊ​ണ്ടും നി​റ​ഞ്ഞ പ​ങ്കാ​ളി​ത്തം കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി.

ഫാ​സി​സ​ത്തി​നെ​തി​രാ​യ പ്ര​തി​രോ​ധ​ങ്ങ​ൾ എ​ല്ലാ കാ​ല​ത്തും ഉ​യ​ർ​ന്നു വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും അ​ത്ത​രം പ്ര​തി​രോ​ധ​ങ്ങ​ൾ പോ​രാ​ട്ട​ങ്ങ​ളാ​യി പ​രി​വ​ർ​ത്തി​പ്പി​ച്ചെ​ടു​ത്ത് വി​ജ​യി​പ്പി​ച്ചെ​ടു​ക്കു​ന്ന​തി​ൽ മു​ഖ്യ​ധാ​ര പ​ല​പ്പോ​ഴും പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് സെ​മി​നാ​റി​ൽ സം​സാ​രി​ച്ച ഇ.​എ. സ​ലിം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ച​രി​ത്ര​ത്തി​ലു​ട​നീ​ളം ഫാ​സി​സം സ്വീ​ക​രി​ച്ച ശൈ​ലി​യും ന​യ​ങ്ങ​ളു​മാ​ണ് നി​ല​വി​ലെ ഇ​ന്ത്യ​ൻ ഭ​ര​ണ​കൂ​ടം തു​ട​ർ​ച്ച​യാ​യി പു​റ​ത്തെ​ടു​ത്തു കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ങ്ങ​ളി​ൽ പു​തു​ത​ല​മു​റ​യു​ടെ നി​റ​ഞ്ഞ സാ​ന്നി​ധ്യ​വും’ സ​ർ​ഗാ​ത്മ​ക​ത​യും പ്ര​തീ​ക്ഷ​ക്ക് വ​ക ന​ൽ​കു​ന്ന​താ​ണെ​ന്നും മീ​ഡി​യ വ​ണ്‍ പ്ര​തി​നി​ധി സി​റാ​ജ് പ​ള​ളി​ക്ക​ര പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

സി​നു ക​ക്ക​ട്ടി​ൽ, അ​ബ്ദു​റ​ഹീം സ​ഖാ​ഫി വ​ര​വൂ​ർ വി.​പി.​കെ. മു​ഹ​മ്മ​ദ് , ബ​ഷീ​ർ മാ​സ്റ്റ​ർ ക്ലാ​രി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. അ​ഡ്വ: ഷ​ബീ​റ​ലി സ്വാ​ഗ​ത​വും ഫൈ​സ​ൽ ചെ​റു​വ​ണ്ണൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.