കെ​ഫാ​ക് യൂ​ണി​യ​ൻ കോ​ണ്‍​ട്രാ​ക്ട​സ് അ​ന്ത​ർ​ജി​ല്ലാ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് വെ​ള്ളി​യാ​ഴ്ച കി​ക്കോ​ഫ്
Thursday, January 23, 2020 9:56 PM IST
മി​ശ്രി​ഫ്: കേ​ര​ള എ​ക്സ്പ​റ്റ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് യൂ​ണി​യ​ൻ കോ​ണ്‍​ട്രാ​ക്ട​സ് സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ഴാ​മ​ത് അ​ന്ത​ർ​ജി​ല്ലാ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ര​ണ്ടു മു​ത​ൽ ബാ​യ​നി​ലു​ള്ള കു​വൈ​ത്ത് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ യൂ​ത്ത് ആ​ന്‍റ് സ്പോ​ർ​ട്സ് ഫ്ള​ഡ്ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ആ​രം​ഭി​ക്കും.

കു​വൈ​ത്തി​ലെ ജി​ല്ലാ അ​സോ​സി​യേ​ഷ​നു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന ഫു​ട്ബോ​ൾ മേ​ള​യി​ൽ കെ​ഫാ​കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ആ​യി​ര​ത്തോ​ളം മ​ല​യാ​ളി താ​ര​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ക​ളി​ക്കാ​ർ വി​വി​ധ ജി​ല്ല​ക​ൾ​ക്കാ​യി ബൂ​ട്ട​ണി​യും. ര​ണ്ട​ര മാ​സ​ക്കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഫു​ട്ബോ​ൾ മാ​മാ​ങ്ക​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, ഏ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് എ​ന്നീ ജി​ല്ലാ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും.

ലീ​ഗ് കം ​നോ​ക്ക് ഒൗ​ട്ട് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ​യും പ്ര​വാ​സി ഫു​ട്ബോ​ളി​ലെ​യും പ്ര​ശ​സ്ത താ​ര​ങ്ങ​ളാ​യി​രു​ന്ന വെ​റ്റ​റ​ൻ​സ് ക​ളി​ക്കാ​ർ അ​ണി​നി​ര​ക്കു​ന്ന മാ​സ്റ്റേ​ർ​സ് ലീ​ഗും, യു​വ​താ​ര​ങ്ങ​ൾ കൊ​ന്പു​കോ​ർ​ക്കു​ന്ന സോ​ക്ക​ർ ലീ​ഗു​മാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഗ്രൂ​പ്പി​ൽ മു​ന്നി​ലെ​ത്തു​ന്ന ആ​ദ്യ നാ​ലു ടീ​മു​ക​ൾ സെ​മി ഫൈ​ന​ലി​ൽ ഏ​റ്റു​മു​ട്ടും. സെ​മി ഫൈ​ന​ൽ മ​ത്സ​ര​ക്ര​മം ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തീ​രു​മാ​നി​ക്കും. അ​ന്ത​ർ​ജി​ല്ല സോ​ക്ക​ർ ലീ​ഗി​ൽ ഇ​ന്ത്യ​യി​ലെ വി​വി​ധ പ്രൊ​ഫ​ഷ​ന​ൽ ക്ല​ബു​ക​ളാ​യ സെ​സ ഗോ​വ, മും​ബൈ എ​ഫ്സി, എ​ഫ്.​സി കൊ​ച്ചി​ൻ, വി​വ​കേ​ര​ള, ടൈ​റ്റാ​നി​യം, സെ​ൻ​ട്ര​ൽ എ​ക്സൈ​സ്, എ​സ്ബി​ടി തു​ട​ങ്ങി​യ ക്ല​ബു​ക​ളി​ലും കേ​ര​ള​ത്തി​ലെ സെ​വ​ൻ​സ് ഫു​ട്ബോ​ളി​ലും യൂ​ണി​വേ​ഴ്സി​റ്റി ത​ല​ങ്ങ​ളി​ലും തി​ള​ങ്ങി​യ ഒ​ട്ടേ​റെ താ​ര​ങ്ങ​ൾ വി​വി​ധ ജി​ല്ല​ക​ൾ​ക്കാ​യി അ​ണി​നി​ര​ക്കു​ന്നു. മ​ത്സ​ര​ത്തി​ൽ മാ​റ്റൊ​രു​ക്കു​ന്ന ജി​ല്ലാ ടീ​മു​ക​ൾ​ക്ക് മൂ​ന്ന് അ​തി​ഥി താ​ര​ങ്ങ​ളെ അ​താ​ത് ജി​ല്ല​ക​ളി​ൽ നി​ന്ന് പ​ങ്കെ​ടു​പ്പി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും.

എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും ര​ണ്ടു മു​ത​ൽ ഇ​രു കാ​റ്റ​ഗ​റി​യി​ലു​മാ​യി നാ​ലു മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ക്കു​ക. കെ​ഫാ​കി​ലെ വി​വി​ധ ക്ല​ബു​ക​ളി​ൽ അ​ണി​നി​ര​ന്നി​ട്ടു​ള്ള ഫു​ട്ബോ​ൾ താ​ര​ങ്ങ​ൾ ത​ങ്ങ​ളു​ടെ ജി​ല്ല​ക​ൾ​ക്കാ​യി പോ​രാ​ടു​ന്ന ആ​വേ​ശ​ക​ര​മാ​യ ഫു​ട്ബോ​ൾ ഉ​ത്സ​വ​മാ​ണ് വ​രു​ന്ന ര​ണ്ട​ര മാ​സ​ക്കാ​ലം കു​വൈ​ത്തി​ൽ അ​ര​ങ്ങേ​റാ​ൻ പോ​കു​ന്ന​ത്. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ മാ​സ്റ്റേ​ർ​സ് ലീ​ഗി​ൽ കോ​ഴി​ക്കോ​ട് എ​റ​ണാ​കു​ള​ത്തോ​ടും സോ​ക്ക​ർ ലീ​ഗി​ൽ ക​ണ്ണൂ​ർ മ​ല​പ്പു​റ​ത്തോ​ടും ഏ​റ്റു​മു​ട്ടും. കു​വൈ​ത്തി​ലെ മു​ഴു​വ​ൻ മ​ല​യാ​ളി ഫു​ട്ബോ​ൾ ആ​സ്വാ​ദ​ക​ർ​ക്കും കു​ടും​ബ​സ​മേ​തം മ​ത്സ​ര​ങ്ങ​ൾ കാ​ണു​വാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​താ​യി കെ​ഫാ​ക് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ കേ​ഫാ​ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി ​എ​സ് ന​ജീ​ബ്, ടൂ​ർ​ണ​മെ​ന്‍റ് ക​ണ്‍​വീ​ന​ർ ഷാ​ജ​ഹാ​ൻ യൂ​ണി​യ​ൻ കോ​ണ്ട്രാ​ക്ട്സ് പ്ര​തി​നി​ധി ഫി​റോ​സ് അ​ഹ്മ​ദ്’ ട്ര​ഷ​റ​ർ തോ​മ​സ് , സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി അ​ബ്ബാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ