ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ സാ​ൽ​മി​യ​യി​ൽ പ്രവര്‍ത്തനം തുടങ്ങി
Thursday, January 23, 2020 10:00 PM IST
സാ​ൽ​മി​യ: ഗ​ൾ​ഫി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃ​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ സാ​ൽ​മി​യ​യി​ൽ പു​തി​യ ശാ​ഖ തു​റ​ന്നു. പ്രൗ​ഢ​മാ​യ ച​ട​ങ്ങി​ൽ ആ​ഘോ​ഷാ​ന്ത​രീ​ക്ഷ​ത്തി​ൽ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ കു​വൈ​ത്ത് ചെ​യ​ർ​മാ​ൻ ജാ​സിം മു​ഹ​മ്മ​ദ് അ​ൽ ഷെ​ർ​റാ​ഹ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശൈ​ഖ് ദാ​വൂ​ദ് സ​ൽ​മാ​ൻ അ​ൽ സ​ബാ​ഹ്, റീ​ജ​ൻ​സി ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ൻ​വ​ർ അ​മീ​ർ, ഗ്രാ​ൻ​ഡ് റീ​ജി​ണ​ൽ ഡ​യ​റ​ക്ട​ർ അ​യ്യൂ​ബ് ക​ച്ചേ​രി, റീ​ജ​ൻ​സി ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ എ​ൻ.​വി മു​ഹ​മ്മ​ദ്, ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ കു​വൈ​റ്റ് ഡ​യ​റ​ക്ട​ർ ഡോ. ​അ​ബ്ദു​ൽ ഫാ​ത്താ​ഹ്, സി​ഇ​ഒ സു​നീ​ർ, ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫി​സ​ർ റാ​ഹി​ൽ ബാ​സിം, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ തെ​ഹ്സീ​ർ അ​ലി, ബി​സി​ന​സ് ഡെ​വ​ല​പ്പ്മെ​ന്‍റ് മാ​നേ​ജ​ർ സ​നി​ൻ വ​സീം എ​ന്നീ​വ​ർ സം​ബ​ന്ധി​ച്ചു.

റീ​ജ​ൻ​സി ഗ്രൂ​പ്പി​ന്‍റെ 61 മ​ത്തെ​യും കു​വൈ​ത്തി​ലെ 19 മ​ത്ത​തു​മാ​യ ശാ​ഖ​യാ​ണ് സാ​ൽ​മി​യ സാ​ലിം അ​ൽ മു​ബാ​റ​ക് സ്ട്രീ​റ്റി​ൽ ബു​ധ​നാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് തു​റ​ന്ന​ത്. ര​ണ്ടു നി​ല​ക​ളി​ലാ​യി 22,000 ച​തു​ര​ശ്ര അ​ടി​യി​ലാ​ണ് പു​തി​യ സ്റ്റോ​ർ. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ