ലിപി അക്ബറിന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്‍ലൈറ്റ്‌മെന്‍റ് അവാര്‍ഡ്
Saturday, January 25, 2020 4:33 PM IST
ദോഹ : പ്രസാധന രംഗത്തെ മികച്ച സംഭാവനകള്‍ക്ക് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് ഹ്യൂമന്‍ കെയര്‍ ഇന്‍റര്‍നാഷണലിന്‍റെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്‍ലൈറ്റ്‌മെന്‍റ് അവാര്‍ഡ് ലിപി പബ്ലിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ എം.വി അക്ബറിനു സമ്മാനിച്ചു. ചെന്നൈ വെസ്റ്റിന്‍ പാര്‍ക്ക് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ യുണൈറ്റഡ് ഹ്യൂമന്‍ കെയര്‍ ഇന്‍റര്‍നാഷണല്‍ പ്രസിഡന്‍റ് ഡോ. എസ്. ശെല്‍വിന്‍കുമാറില്‍ നിന്ന് അക്ബര്‍ അവാര്‍ഡ് സ്വീകരിച്ചു.

വിവിധ ഭാഷകളിലായി രണ്ടായിരത്തിലധികം ശീര്‍ഷകങ്ങളില്‍ പ്രസിദ്ധീകരിച്ച എം.വി. അക്ബര്‍ ഒരു കലാസ്നേഹിയും എഴുത്തുകാരെ വളര്‍ത്തിക്കൊണ്ടു വരുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയനുമാണ്. പ്രസാധനരംഗത്ത് നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. ബാലാമണിയമ്മ പുരസ്‌കാരം(2005), എം.ജി. യൂണിവേഴ്സിറ്റിയുടെ എക്സലന്‍സ് ഇന്‍ ബുക്ക് പ്രൊഡക്ഷന്‍ അവാര്‍ഡ് (2011), ഐഎസ്ഒ 9001 : 2015 അംഗീകാരം തുടങ്ങിയവ ചിലതു മാത്രം.