60 വ​യ​സി​നു മു​ക​ളി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​സ പു​തു​ക്കി ന​ൽ​കി​ല്ല
Monday, February 17, 2020 2:18 AM IST
കു​വൈ​ത്ത് സി​റ്റി : സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ അ​വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളാ​യ 60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് വി​സ പു​തു​ക്കി ന​ൽ​കി​ല്ലെ​ന്ന് ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ അ​റി​യി​ച്ചു.

രാ​ജ്യ​ത്തെ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കു​ന്ന​തി​നും ജ​ന​സം​ഖ്യാ​പ​ര​മാ​യ അ​സ​ന്തു​ലി​താ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പു​തി​യ തീ​രു​മാ​ന​മെ​ന്ന് അ​ൽ സി​യാ​സ ദി​ന​പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഡോ​ക്ട​ർ​മാ​ർ, എ​ഞ്ചി​നീ​യ​ർ​മാ​ർ, പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ, ലീ​ഗ​ൽ ക​ണ്‍​സ​ൾ​ട്ട​ൻ​റു​ക​ൾ, സ്പെ​ഷ്യ​ലി​സ്റ്റു​ക​ൾ, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ​മാ​ർ, സ്വ​കാ​ര്യ ക​ന്പ​നി പ​ങ്കാ​ളി​ക​ൾ, വി​വി​ധ മേ​ഖ​ല​ക​ളി​ൽ വി​ദ​ഗ്ധ​രാ​യ​വ​ർ, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ബി​രു​ദ​മു​ള്ള​വ​ർ തു​ട​ങ്ങി​യ​വ​രെ തീ​രു​മാ​നം ബാ​ധി​ക്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പു​തി​യ നീ​ക്കം പ്ര​ധാ​ന​മാ​യും ക്ല​റി​ക്ക​ൽ സ്റ്റാ​ഫ്, ഡ്രൈ​വ​ർ​മാ​ർ, മ​ന്ദൂ​ബു​ക​ൾ , അ​വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രാ​യി​രി​ക്കും ബാ​ധി​ക്കു​ക. ഇ​ന്ത്യ​ക്കാ​ർ അ​ട​ക്ക​മു​ള്ള പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വി​ദേ​ശി​ക​ൾ​ക്ക് ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​ണ് പു​തി​യ തീ​രു​മാ​നം.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ