മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ മ​ണി​യു​ടെ നി​ര്യാ​ണ​ത്തി​ൽ എം​എം​എ​ഫ് കു​വൈ​റ്റ് അ​നു​ശോ​ചി​ച്ചു
Tuesday, February 18, 2020 11:00 PM IST
കു​വൈ​ത്ത് : മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും കേ​ര​ള കൗ​മു​ദി മു​ൻ ചീ​ഫ് എ​ഡി​റ്റ​റും ക​ലാ​കൗ​മു​ദി ചീ​ഫ് എ​ഡി​റ്റ​റു​മാ​യ എം.​എ​സ്.​മ​ണി(79) യു​ടെ നി​ര്യാ​ണ​ത്തി​ൽ മ​ല​യാ​ളി മീ​ഡി​യ ഫോ​റം കു​വൈ​റ്റ് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

മ​ല​യാ​ള മാ​ധ്യ​മ​രം​ഗ​ത്തെ അ​തി​കാ​യ​നാ​യി​രു​ന്നു മ​ണി അ​ടി​യ​ന്ത​രാ​വ​സ്ഥ കാ​ല​ത്ത് ധീ​ര​മാ​യ നി​ല​പാ​ടെ​ടു​ക്കു​ക​യും മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തി​നും വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തി​നും വേ​ണ്ടി പോ​രാ​ടു​ക​യും ചെ​യ്തു. അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തോ​ടെ ധീ​ര​നും പ​രി​ണി​ത​പ്ര​ജ്ഞ​നു​മാ​യ പ​ത്ര​പ്ര​വ​ർ​ത്ത​ക​നെ​യാ​ണ് ന​മു​ക്ക് ന​ഷ്ട​മാ​യി​രി​ക്കു​ന്ന​തെ​ന്ന് എം​എം​എ​ഫ് പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ