ഇ​ൻ​ഡോ-​അ​റ​ബ് കോ​ണ്‍​ഫ​ഡ​റേ​ഷ​ൻ കൗ​ണ്‍​സി​ൽ വാ​ർ​ഷി​ക പ​രി​പാ​ടി​യി​ൽ കു​വൈ​റ്റ് ആ​ർ​ട്ടി​സ്റ്റ്സ് മ്യൂ​സി​ക്ക​ൽ ബാ​ൻ​ഡ് സം​ഘം
Tuesday, February 18, 2020 11:05 PM IST
കു​വൈ​ത്ത്: കു​വൈ​റ്റ് ആ​ർ​ട്ടി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ൻ മ്യൂ​സി​ക്ക​ൽ ബാ​ൻ​ഡ് സം​ഘ​ത്തി​ലെ, പ്ര​ശ​സ്ത കു​വൈ​റ്റി വ​യ​ലി​നി​സ്റ്റാ​യ അ​ബ്ദു​ൾ അ​സീ​സ് അ​ൽ ഹ​ബ്ബാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​തി​നാ​റോ​ളം കു​വൈ​റ്റി ക​ലാ​കാ​രന്മാ​ർ ആ​ദ്യ​മാ​യി ഇ​ന്ത്യ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കു​വൈ​റ്റി​ലെ ഇ​ൻ​ഡോ-​അ​റ​ബ് കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ കൗ​ണ്‍​സി​ൽ കു​വൈ​റ്റ് ചാ​പ്റ്റ​ർ, കു​വൈ​റ്റ് സി​റ്റി ട​വ​ർ ഹോ​ട്ട​ൽ ആ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കു​വൈ​റ്റ് ദേ​ശീ​യ & വി​മോ​ച​ന ദി​ന​ത്തി​ന്‍റെ​യും, സം​ഘ​ട​ന​യു​ടെ ര​ണ്ടാം വാ​ർ​ഷി​ക​ത്തി​ന്‍റെ​യും സം​യു​ക്ത ച​ട​ങ്ങി​ൽ വി​വി​ധ സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ളോ​ടു​കൂ​ടി​യ അ​റേ​ബ്യ​ൻ ശൈ​ലി​യി​യു​ള്ള പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും.

പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ നേ​രി​ട്ട് വീ​ക്ഷി​ക്കാ​ൻ കു​വൈ​റ്റ് ആ​ർ​ട്ടി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന കൂ​ടി കാ​ഴ്ച​യി​ൽ, പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ അ​സീ​സ് അ​ൽ മു​ഫ​റി​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​മാ​ൽ അ​ൽ ലാ​ഹൂ, കു​വൈ​റ്റ് യൂ​ണി​വേ​ഴ്സി​റ്റ് സം​ഗീ​ത വി​ഭാ​ഗം മു​ൻ ത​ല​വ​ൻ, പ്രൊ​ഫ​സ​ർ ഹ​മ​ദ് അ​ബ്ദു​ള്ള അ​ൽ ഹ​ബ്ബാ​ദ്, ഇ​ൻ​ഡോ അ​റ​ബ് കോ​ണ്‍​ഫ​ഡ​റേ​ഷ​ൻ കൗ​ണ്‍​സി​ൽ കു​വൈ​റ്റ് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ബാ​ബു ഫ്രാ​ൻ​സീ​സ്, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ബി​ജു സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഫെ​ബ്രു​വ​രി 22 ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​യി എ​ച്ച്.​ഇ. ഷെ​യ്ക്ക് ദു​വൈ​ജ് ഖ​ലീ​ഫ അ​ൽ സ​ബാ, ര​ക്ഷാ​ധി​കാ​രി റി​ഹാ​ബ് എം ​ബോ​റി​സ്ലി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. അ​ഹ​മ്മ​ദ് ന​സ്റ​ള്ള അ​ൽ ന​സ്റ​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​വൈ​റ്റ് വി​ദ്യാ​ല​യ​ത്തി​ലെ കു​ട്ടി​ക​ളും, ല​ണ്ട​ൻ ട്രി​നി​റ്റ് കോ​ളേ​ജ് സ​ർ​ട്ടി​ഫൈ​ഡ് മ്യൂ​സി​ക് ഡ​യ​റ​ക്ട​ർ ഫ്രാ​ൻ​സീ​സ് മൈ​ക്കി​ൾ ജി​ഗൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ലാ​കാ​രന്മാരും ഇ​ന്ത്യ​ൻ സം​ഗീ​ത പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.​

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ