സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Thursday, February 20, 2020 10:50 PM IST
കു​വൈ​ത്ത് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​ത്ത്, ന്ധ​കേ​ര​ള ബ​ജ​റ്റ്-2020 വി​ക​സ​ന​വും പ്ര​വാ​സി​ക​ളും’’ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. അ​ബാ​സി​യ ക​ല സെ​ന്‍റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കേ​ര​ള ആ​സൂ​ത്ര​ണ​ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ പ്ര​ഫ. വി.​കെ. രാ​മ​ച​ന്ദ്ര​ൻ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി. ക​ല കു​വൈ​ത്ത് പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ഷ് ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ നൗ​ഷാ​ദ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സു​രേ​ഷ് പി.​ബി ന​ന്ദി​യും പ​റ​ഞ്ഞു. കേ​ര​ള പ്ര​വാ​സി ക്ഷേ​മ​നി​ധി ഡ​യ​റ​ക്ട​ർ എ​ൻ. അ​ജി​ത് കു​മാ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

സെ​മി​നാ​റി​ൽ മു​ഖ്യാ​ഥി​തി​യാ​യി സം​സാ​രി​ച്ച പ്ര​ഫ. വി.​കെ രാ​മ​ച​ന്ദ്ര​ൻ ബ​ജ​റ്റി​നെ​ക്കു​റി​ച്ചും കേ​ര​ള സ​ർ​ക്കാ​ർ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചും വി​ശ​ദ​മാ​യി സം​സാ​രി​ക്കു​ക​യും സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തു. ഭ​ര​ണ​ഘ​ട​ന ഉ​ണ്ടാ​ക്ക​പ്പെ​ട്ട കാ​ലം തൊ​ട്ട് ഭൂ​രി​പ​ക്ഷം രാ​ഷ്ട്ര​നി​ർ​മാ​ണ​ച്ചു​മ​ത​ല​ക​ളും സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​ണ്. എ​ന്നാ​ൽ അ​തി​നാ​വ​ശ്യ​മാ​യ സാ​ന്പ​ത്തി​ക സ്രോ​ത​സു​ക​ൾ മു​ഴു​വ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്നു​ള്ള​ത് തു​ട​ക്കം തൊ​ട്ടു ത​ന്നെ സാ​ന്പ​ത്തി​ക അ​സ​മ​ത്വ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ജി​എ​സ്ടി പോ​ലു​ള്ള സാ​ന്പ​ത്തി​ക പ​രി​ഷ്കാ​ര​ങ്ങ​ൾ മൂ​ലം ഈ ​അ​വ​സ്ഥ കൂ​ടു​ത​ൽ വ​ഷ​ളാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വ​രു​മാ​ന​മാ​ർ​ഗ​ങ്ങ​ൾ ചു​രു​ങ്ങു​ന്ന​ത് മൂ​ലം ക​ടു​ത്ത സാ​ന്പ​ത്തി​ക സ​മ്മ​ർ​ദ്ദ​ത്തി​നി​ട​യി​ലും മി​ക​ച്ച മു​ന്നേ​റ്റ​മാ​ണ് സാ​ന്പ​ത്തി​ക വ​ള​ർ​ച്ച​യി​ലും മ​റ്റു വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും കേ​ര​ളം നേ​ടി​യി​ട്ടു​ള്ള​ത് എ​ന്ന​തു ന​മു​ക്ക് അ​ഭി​മാ​ന​ത്തോ​ടെ കാ​ണാം. വ​ര​ൾ​ച്ച, ഓ​ഖി, തു​ട​ർ പ്ര​ള​യ​ങ്ങ​ൾ തു​ട​ങ്ങി​യ പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ​ക്കൊ​പ്പം, സം​സ്ഥാ​ന​സ​ർ​ക്കാ​റു​ക​ൾ​ക്ക് പ്ര​ഹ​ര​മാ​യ ജി​എ​സ്ടി​യും, പ​രാ​ജ​യ​പ്പെ​ട്ട നോ​ട്ടു നി​രോ​ധ​ന​വും ഇ​ക്കാ​ല​ത്ത് നേ​രി​ടേ​ണ്ടി വ​ന്നി​ട്ടും സം​സ്ഥാ​നം നേ​ടി​യി​ട്ടു​ള്ള വ​ള​ർ​ച്ചാ​നി​ര​ക്കും ആ​ളോ​ഹ​രി വ​രു​മാ​ന​വും സ്തു​ത്യ​ർ​ഹ​മാ​ണ്.

ക​ടു​ത്ത സാ​ന്പ​ത്തി​ക​സ​മ്മ​ർ​ദ്ദ​ത്തി​ലും മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​ന്ന കേ​ര​ള സ​ർ​ക്കാ​രി​ന് പ്ര​വാ​സി​ക​ളാ​യ നി​ങ്ങ​ളു​ടെ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ ആ​വ​ശ്യ​മാ​ണ്. അ​തി​നു വേ​ണ്ട നി​ക്ഷേ​പ​ങ്ങ​ൾ മാ​ത്ര​മ​ല്ല പു​തി​യ ആ​ശ​യ​ങ്ങ​ളും നി​ർ​ദ്ദേ​ശ​ങ്ങ​ളും കേ​ര​ള പ്ലാ​നിം​ഗ് ബോ​ർ​ഡ് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ