കോ​വി​ഡ് 19: സൗ​ദി​യി​ൽ 92 പേ​ർ​ക്ക് കൂ​ടി സ്ഥി​രീ​ക​രി​ച്ചു; ആ​കെ രോ​ഗ​ബാ​ധ 1104 പേ​ർ​ക്ക്
Sunday, March 29, 2020 2:03 AM IST
റി​യാ​ദ്: കോ​വി​ഡ് 19 രോ​ഗ​ബാ​ധ സൗ​ദി അ​റേ​ബ്യ​യി​ൽ 92 പേ​ർ​ക്ക് കൂ​ടി സ്ഥി​രീ​ക​രി​ച്ചു. സാ​മൂ​ഹ്യ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ 82 പേ​രും 10 പേ​ർ വി​ദേ​ശ​ത്തു നി​ന്നും എ​ത്തി​യ​വ​രു​മാ​ണ് ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ.

മു​പ്പ​ത്ത​ഞ്ചു​പേ​ർ ഇ​തു​വ​രെ രാ​ജ്യ​ത്ത് രോ​ഗ​മു​ക്തി നേ​ടി​യെ​ന്ന​ത് ആ​ശ്വ​സം പ​ക​രു​ന്നു. റി​യാ​ദി​ൽ 42 പേ​ർ, മ​ദീ​ന (19), ജി​ദ്ദ (07), ഖ​തീ​ഫ് (10), ദ​മ്മാം (04) ദ​ഹ്റാ​ൻ, ബു​റൈ​ദ എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ടു പേ​ർ​ക്കും ഖോ​ബാ​റി​ലും ഹൊ​ഫൂ​ഫി​ലും ഓ​രോ ആ​ളു​ക​ൾ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ പ്ര​വി​ശ്യ തി​രി​ച്ചു​ള്ള ക​ണ​ക്ക്. മൂ​ന്നു​പേ​രാ​ണ് ഇ​തു​വ​രെ കൊ​റോ​ണ ബാ​ധ​യി​ലൂ​ടെ മ​ര​ണ​പ്പെ​ട്ട​ത്.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ