കു​വൈ​ത്തി​ൽ 20 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Monday, March 30, 2020 2:14 AM IST
കു​വൈ​ത്ത് സി​റ്റി : കു​വൈ​ത്തി​ൽ 20 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു.​ ഇ​തോ​ടെ രാ​ജ്യ​ത്ത് കൊ​റോ​ണ വൈ​റ​സ് ബാ​ധ​യേ​റ്റ​വ​രു​ടെ എ​ണ്ണം 25 ആ​യി. ഇ​തി​ൽ 17 പേ​ർ ഇ​ന്ത്യ​ക്കാ​രാ​ണ്. പ​തി​നൊ​ന്ന് പേ​രാ​ണു തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ൽ മൂന്നുപേ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ​ക്താ​വ് അ​ബ്ദു​ല്ല അ​ൽ സ​ന​ദ് അ​റി​യി​ച്ചു. ​ഇ​ന്ന് രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട 20 പേ​രി​ൽ ഏഴു പേ​ർ സ്വ​ദേ​ശി​ക​ളും 9 പേ​ർ ഇ​ന്ത്യ​ക്കാ​രും ഒ​രു ഫി​ലി​പ്പീ​ൻ സ്വ​ദേ​ശി​യും മൂന്നു ബം​ഗ്ലാ​ദേ​ശി​ക​ളു​മാ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ