മലപ്പുറം സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു
Sunday, April 5, 2020 3:44 PM IST
റിയാദ്: മലപ്പുറം ജില്ലയിലെ കിഴിശേരി നീരുറ്റിക്കല്‍ മണ്ണില്‍തൊടി ഹനീഫ (47) ഹൃദയസ്തംഭനം മൂലം റിയാദിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. ഹാജരായാണ് ഭാര്യ. ആഷിഖ് (അബുദാബി), ആഷിമ, ആസിഫ്, അംന, മെഹറിന്‍ എന്നിവര്‍ മക്കളും നജീബ് മരുമകനുമാണ്.

റിയാദിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന അഷ്‌റഫ് സഹോദരനാണ്. മൃതദേഹം മറവു ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളുമായി കെഎംസിസി ജീവകരുണ്യ വിഭാഗം കണ്‍വീനര്‍ സിദ്ദീഖ് തുവ്വൂര്‍, ശിഹാബ് എന്നിവര്‍ രംഗത്തുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍