കൊ​വി​ഡ് 19: സൗ​ദി​യി​ൽ മ​ര​ണ​സം​ഖ്യ 34 ആ​യി
Monday, April 6, 2020 1:36 AM IST
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ കൊ​റോ​ണ മൂ​ലം അ​ഞ്ചു പേ​ർ കൂ​ടി മ​ര​ണ​പ്പെ​ട്ട​ത്തോ​ടെ രാ​ജ്യ​ത്ത് ആ​കെ മ​ര​ണ​സം​ഖ്യ 34 ആ​യി. പു​തു​താ​യി 15 പേ​ർ​ക്ക് കൂ​ടി രാ​ജ്യ​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 2385 പേ​ർ​ക്കാ​ണ് ഇ​ത് വ​രെ രോ​ഗം ബാ​ധി​ച്ച​തെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ആ​കെ 1863 പേ​ർ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ൽ ചി​കി​ത്സാ​യി​ലു​ണ്ട്. 488 പേ​ർ​ക്ക് കൊ​റോ​ണ രോ​ഗം സു​ഖ​പ്പെ​ട്ടു എ​ന്ന ആ​ശ്വാ​സ​വാ​ർ​ത്ത​യും ആ​രോ​ഗ്യ വ​കു​പ്പ് ഇ​ന്ന​ലെ പ​ങ്കു​വ​ച്ചു. റി​യാ​ദി​ൽ 588 പേ​രാ​ണ് ഇ​പ്പോ​ൾ ചി​കി​ത്സാ​യി​ലു​ള്ള​ത്. മ​ക്ക, ജി​ദ്ദ, മ​ദീ​ന എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് റി​യാ​ദ് ക​ഴി​ഞ്ഞാ​ൽ അ​ധി​കം രോ​ഗി​ക​ൾ ചി​കി​ത്സാ​യി​ലു​ള്ള​ത്. കൂ​ടാ​തെ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​മാ​ണ്.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ