മ​സ്ക​റ്റി​ൽ നി​ന്നു​ള്ള ഇ​ൻ​ഡി​ഗോ സ​ർ​വീ​സു​ക​ൾ കൂ​ടു​ത​ലും കേ​ര​ള​ത്തി​ലേ​ക്ക്; ഒ​മാ​നി​ൽ ഇ​ന്ന​ലെ 424 രോ​ഗി​ക​ൾ
Saturday, May 23, 2020 4:15 AM IST
മ​സ്ക​റ്റ് : വ​ന്ദേ​ഭാ​ര​ത് ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്വ​കാ​ര്യ വി​മാ​ന ക​ന്പ​നി​ക​ൾ​ക്കും വി​വി​ധ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ഇ​ന്ത്യ​ക്കാ​രെ കൊ​ണ്ടു​വ​രാ​ൻ അ​നു​വാ​ദം ന​ൽ​കി.

പ്ര​മു​ഖ സ്വ​കാ​ര്യ വി​മാ​ന​ക്ക​ന്പ​നി​യാ​യ ഇ​ൻ​ഡി​ഗോ 97 സ​ർ​വീ​സു​ക​ളാ​ണ് ന​ട​ത്തു​ക. മ​സ്ക​റ്റ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും 10 സ​ർ​വീ​സു​ക​ളാ​യി​രി​ക്കും ഓ​പ്പ​റേ​റ്റ് ചെ​യ്യു​ക​യെ​ന്ന് ഒ​മാ​ൻ മാ​നേ​ജ​ർ പ്രേം ​കൊ​ളാ​ക്കോ ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ഇ​തി​ൽ​ത​ന്നെ കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ളും കേ​ര​ള​ത്തി​ലേ​ക്കാ​യി​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്ച​യോ​ടെ വി​ശ​ദ​മാ​യ ഷെ​ഡ്യൂ​ൾ ല​ഭ്യ​മാ​കും. എ​യ​ർ ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന വ​ന്ദേ​ഭാ​ര​ത് ദൗ​ത്യ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ടം ഈ​യാ​ഴ്ച അ​വ​സാ​നി​ക്കു​ക​യാ​ണ്. ഇ​ൻ​ഡി​ഗോ​യെ കൂ​ടാ​തെ സ്പൈ​സ് ജെ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ന്പ​നി​ക​ൾ​ക്ക് സ​ർ​വീ​സ് ന​ട​ത്താ​ൻ അ​നു​വാ​ദം കൊ​ടു​ക്കു​മെ​ന്ന് വി​ശ്വ​സ​നീ​യ കേ​ന്ദ്ര​ങ്ങ​ൾ പ​റ​ഞ്ഞു.

വി​ദേ​ശ​കാ​ര്യ വ​കു​പ്പി​ന്‍റ അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ക​ന്പ​നി​ക​ൾ​ക്കു​ൾ​പ്പെ​ടെ പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ൾ ചാ​ർ​ട്ട​ർ ചെ​യ്യാ​നാ​ണ് ഇ​ന്ത്യാ ഗ​വ​ണ്‍​മെ​ന്‍റ് ക​ഴി​ഞ്ഞ ദി​വ​സം ത​ത്വ​ത്തി​ൽ അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

ദീ​ർ​ഘ​കാ​ല അ​വ​ധി​ക്ക് നാ​ട്ടി​ലേ​ക്ക​യ​ക്കാ​ൻ ജീ​വ​ന​ക്കാ​രു​ടെ നീ​ണ്ട പ​ട്ടി​ക​യു​മാ​യി ചാ​ർ​ട്ട​ർ വി​മാ​ന​ത്തി​ന് മ​സ്ക്ക​റ്റി​ലെ സൗ​ദ് ബ​വാ​ൻ ക​ന്പ​നി​യു​ൾ​പ്പെ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്. ഇ​തി​ൽ ന​ല്ല പ​ങ്കും മ​ല​യാ​ളി​ക​ളും ത​മി​ഴ്നാ​ട്ടു​കാ​രു​മാ​ണ്.

പ്ര​വാ​സി​ക​ളു​ടെ കു​ത്തൊ​ഴു​ക്കി​ന് ഇ​ത് കാ​ര​ണ​മാ​യേ​ക്കാം. ഇ​ന്ന​ലെ മ​സ്ക​റ്റി​ൽ നി​ന്നും സ​ർ​വീ​സ് ന​ട​ത്തി​യ വി​മാ​ന​ത്തി​ൽ 177 യാ​ത്ര​ക്കാ​രെ​യാ​ണ് ക​ണ്ണൂ​രി​ലെ​ത്തി​ച്ച​ത്.

ഒ​മാ​നി​ൽ ഇ​ന്ന​ലെ 424 കോ​വി​ഡ് 19 കേ​സു​ക​ളാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഒ​രു ദി​വ​സം ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ട​ത് ഇ​ന്ന​ലെ​യാ​ണ്. ഇ​തി​ൽ 233 പേ​ർ വി​ദേ​ശി​ക​ളാ​ണ് . ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട കേ​സു​ക​ളി​ൽ 285 പേ​രും മ​സ്ക​റ്റ് ഗ​വ​ർ​ണ​റേ​റ്റി​ൽ നി​ന്നു​ള്ള​വ​രാ​ണ്. രാ​ജ്യ​ത്തെ 6794 രോ​ഗി​ക​ളി​ൽ 5173 പേ​രും ത​ല​സ്ഥാ​ന​മാ​യ മ​സ്ക​റ്റി​ൽ നി​ന്നു ത​ന്നെ​യാ​ണ്.

റി​പ്പോ​ർ​ട്ട്: സേ​വ്യ​ർ കാ​വാ​ലം