കു​വൈ​ത്തി​ൽ 955 പേ​ർ​ക്ക് കോ​വി​ഡ്; ഒ​ന്പ​ത് മ​ര​ണം
Saturday, May 23, 2020 4:17 AM IST
കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് 955 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​ർ 19,564 ആ​യി. ഒ​ന്പ​ത്പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ കോ​വി​ഡ് മ​ര​ണം 138 ആ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 310 രോ​ഗി​ക​ൾ കൂ​ടി പു​തി​യ​താ​യി കൊ​റോ​ണ മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണം 5515 ആ​യെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.

13,911 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 180 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്.264,959 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു. ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റ് 332, ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റ് 197, അ​ഹ്മ​ദി ഗ​വ​ർ​ണ​റേ​റ്റ് 188, ജ​ഹ്റ ഗ​വ​ർ​ണ​റേ​റ്റ് 112, കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് 126 എ​ന്നി​ങ്ങ​നെ​യാ​ണ് പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ