കു​വൈ​ത്തി​ൽ ഫേ​സ് മാ​സ്കി​ന് ക്ഷാ​മ​മി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​ന​സ് അ​ൽ സാ​ലേ
Tuesday, May 26, 2020 9:00 PM IST
കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് കോ​വി​ഡി​നെ നേ​രി​ടാ​ൻ പ​രി​മി​ത​മാ​യ അ​ള​വി​ലാ​ണ് സു​ര​ക്ഷാ മാ​സ്കു​ക​ൾ കൈ​വ​ശ​മു​ള്ള​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​ന​സ് അ​ൽ സാ​ലേ. രാ​ജ്യ​ത്ത് 13 ല​ക്ഷ​ത്തി​ലേ​റെ മാ​സ്കു​ക​ൾ ഉ​ള്ള​ത​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച പ്രാ​ദേ​ശി​ക ലേ​ഖ​ക​ന്‍റെ ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം പ​റ​യു​ക​യാ​യി​രു​ന്നു ആ​ഭ്യ​ന്ത​ര​മ​ന്ത്രി. മാ​സ്കു​ക​ളു​ടെ കൃ​ത്യ​ത​യെ​ക്കു​റി​ച്ച് ഉ​റ​പ്പി​ല്ലെ​ങ്കി​ലും രാ​ജ്യ​ത്ത് ഈ ​സം​ഖ്യ​യേ​ക്കാ​ൾ കൂ​ടു​ത​ലു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന് ആ​വ​ശ്യ​മാ​യ മാ​സ്കു​ക​ൾ​ക്കു​ള്ള ഇ​റ​ക്കു​മ​തി അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും രാ​ജ്യ​ത്തെ എ​ല്ലാ വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ലും ആ​വ​ശ്യ​ത്തി​ന് മാ​സ്കു​ക​ൾ ല​ഭ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു .

നേ​ര​ത്തെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ മാ​സ്ക് ധ​രി​ക്ക​ൽ നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്നു. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക് ഉ​പ​യോ​ഗി​ക്കാ​ത്ത​വ​ർ​ക്ക് അ​യ്യാ​യി​രം ദി​നാ​ർ പി​ഴ​യും മൂ​ന്നു മാ​സം വ​രെ ത​ട​വും അ​ല്ലെ​ങ്കി​ൽ പി​ഴ​യു​മാ​ണ് ല​ഭി​ക്കു​ക. പൊ​തു​ജ​ന​ങ്ങ​ളെ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക ര​ഹ​സ്യ സ്ക്വാ​ഡു​ക​ളും രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​തോ​ടൊ​പ്പം മാ​സ്കു​ക​ൾ വി​ല​കൂ​ട്ടി വി​ൽ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ളാ​ണ് അ​ധി​കാ​രി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വി​ല കൂ​ട്ടി വി​റ്റ​തി​ന്‍റെ പേ​രി​ൽ നി​ര​വ​ധി ഫാ​ർ​മ​സി​ക​ൾ അ​ട​ച്ചു പൂ​ട്ടി​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ