ക​ല കു​വൈ​റ്റ് ചാ​ർ​ട്ടേ​ഡ് വി​മാ​ന സ​ർ​വീ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
Saturday, May 30, 2020 9:40 PM IST
കു​വൈ​ത്ത് സി​റ്റി: ലോ​ക​മാ​കെ പ​ട​ർ​ന്നു പി​ടി​ച്ചി​രി​ക്കു​ന്ന കോ​വി​ഡ് 19 മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദു ചെ​യ്തി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​വൈ​ത്തി​ൽ നി​ന്നും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് ഏ​ർ​പ്പെ​ടു​ത്തു​ന്ന പ്ര​ത്യേ​ക വി​മാ​ന സ​ർ​വീ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. കു​വൈ​റ്റ് എ​യ​ർ​വേ​സു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​ത്യേ​കം ചാ​ർ​ട്ട് ചെ​യ്ത വി​മാ​ന സ​ർ​വീ​സാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു​ക്കു​ന്ന​ത്.

രോ​ഗി​ക​ൾ, ഗ​ർ​ഭി​ണി​ക​ൾ, പ്രാ​യ​മാ​യ​വ​ർ, ജോ​ലി ന​ഷ്ട​പ്പെ​ട്ട് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ, സ​ന്ദ​ർ​ശ​ക വി​സ​യി​ൽ വ​ന്ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ക​ഴി​യാ​തി​രു​ന്ന​വ​ർ, വി​വി​ധ പ​രീ​ക്ഷ​ക​ൾ​ക്കാ​യി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ കാ​ത്തി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്ക് ഈ ​സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. ഈ ​സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ http://kalakuwait.com/chartered-flight എ​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്ത് പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​രി​ൽ നി​ന്നും മു​ൻ​ഗ​ണ​ന ക്ര​മ​ത്തി​ൽ മാ​ത്ര​മാ​വും ഈ ​സേ​വ​ന​ത്തി​നാ​യി പ​രി​ഗ​ണി​ക്കു​ക. ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​രു​ക​ൾ ന​ൽ​കു​ന്ന അം​ഗീ​കാ​ര​ത്തി​നും, ഉ​ത്ത​ര​വു​ക​ൾ​ക്കും, നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും അ​നു​സൃ​ത​മാ​യി മാ​ത്ര​മാ​യി​രി​ക്കും ഈ ​സേ​വ​നം ല​ഭ്യ​മാ​വു​ക. പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ താ​ഴെ പ​റ​യു​ന്ന വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്/​പാ​ലി​ക്ക​പ്പെ​ടും എ​ന്ന് ഉ​റ​പ്പു വ​രു​ത്തേ​ണ്ട​താ​ണ്.

നി​ബ​ന്ധ​ന​ക​ൾ:

1. യാ​ത്ര ചെ​യ്യു​ന്ന​തി​ന്‍റെ ചി​ല​വു​ക​ൾ പൂ​ർ​ണ​മാ​യും യാ​ത്ര​ക്കാ​ർ ത​ന്നെ വ​ഹി​ക്കേ​ണ്ട​താ​ണ്. ഏ​തെ​ങ്കി​ലും കാ​ര​ണ​ങ്ങ​ളാ​ൽ യാ​ത്ര മു​ട​ങ്ങി​യാ​ൽ ഈ ​ചി​ല​വു​ക​ൾ റീ​ഫ​ണ്ട് ചെ​യ്യു​ന്ന​ത​ല്ല.

2. കു​വൈ​ത്തി​ലെ നി​യ​മാ​നു​സൃ​ത​മാ​യ താ​മ​സ​ക്കാ​ർ​ക്കും, ലോ​ക്ക്ഡൗ​ണ്‍ കാ​ല​ഘ​ട്ട​ത്തി​ൽ വി​സാ നി​യ​മ​ങ്ങ​ളി​ൽ ഇ​ള​വു​ക​ൾ ല​ഭി​ച്ച​വ​ർ​ക്കും മാ​ത്ര​മാ​ണ് ഈ ​സേ​വ​നം ഉ​പ​യോ​ഗി​ക്കു​വാ​ൻ ക​ഴി​യു​ക.

3. യാ​ത്ര ചെ​യ്യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ വി​മാ​ന​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​ന്പാ​യി നാ​ട്ടി​ലെ​ത്തി​യാ​ൽ ഇ​ന്ത്യ ഗ​വ​ണ്‍​മെ​ന്‍റും കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള കോ​വി​ഡ് 19 പ്രോ​ട്ടോ​ക്കോ​ളും/​നി​ബ​ന്ധ​ന​ക​ളും പാ​ലി​ച്ചു കൊ​ള്ളാ​മെ​ന്ന സ​ത്യ​വാ​ങ്ങ്മൂ​ലം ന​ൽ​കേ​ണ്ട​താ​ണ്.

4. വി​മാ​ന​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​ന്പാ​യി ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ളി​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​രെ യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.

5. യാ​ത്ര ചെ​യ്യു​ന്ന​വ​ർ അ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ആ​രോ​ഗ്യ​സേ​തു ആ​പ്ലി​ക്കേ​ഷ​ൻ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യേ​ണ്ട​താ​ണ്.

6. യാ​ത്ര ചെ​യ്യു​ന്ന​വ​ർ എ​ല്ലാ​വ​രും എ​യ​ർ​പോ​ർ​ട്ടി​ൽ ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള സാ​ക്ഷ്യ​പ​ത്രം പൂ​രി​പ്പി​ച്ച് ആ​രോ​ഗ്യ/​എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗ​ങ്ങ​ളെ ഏ​ൽ​പ്പി​ക്കേ​ണ്ട​താ​ണ്.

ര​ജി​സ്ട്രേ​ഷ​നു​മാ​യ് ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ​ക്ക് 60778686, 97683397 എ​ന്നീ ന​ന്പ​റു​ക​ളി​ലും, കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 66627600, 94013575, 50336681 എ​ന്നീ ന​ന്പ​റു​ക​ളി​ലും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.