വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കെ​തി​രെ പാ​ർ​ല​മെ​ന്‍റി​ൽ പ്ര​മേ​യം
Monday, June 1, 2020 2:26 AM IST
കു​വൈ​ത്ത് സി​റ്റി: കൊ​റോ​ണ വൈ​റ​സ് പ്ര​തി​സ​ന്ധി​യു​ടെ പാ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ മോ​ശ​മാ​യി കൈ​കാ​ര്യം ചെ​യ്ത ഡോ. ​സ​ഉൗ​ദ് അ​ൽ ഹ​ർ​ബി​ക്കെ​തി​രെ​യു​ള്ള അ​വ​കാ​ശ ലം​ഘ​ന നോ​ട്ടീ​സ് പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ന്‍റെ അ​ജ​ണ്ട​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി ദേ​ശീ​യ അ​സം​ബ്ലി സ്പീ​ക്ക​ർ മ​ർ​സൂ​ക്ക് അ​ലി അ​ൽ ഗാ​നിം വ്യ​ക്ത​മാ​ക്കി. ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് സ​ബ ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ സ​ബ​യെ​യും മ​ന്ത്രി​യെ​യും അ​റി​യി​ച്ചി​ട്ടു​ണ്ട്.

പാ​ർ​ല​മെ​ൻ​റ് സ​മ്മേ​ള​ന​ത്തി​ന്‍റെ തീ​യ​തി നി​ശ്ച​യി​ക്കു​ന്ന​തി​നാ​യി ദേ​ശീ​യ അ​സം​ബ്ലി ബ്യൂ​റോ യോ​ഗം നാ​ളെ ചേ​രു​ന്നു​ണ്ട്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കെ​തി​രെ ന്‍റ​ർ​പെ​ലേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട് എം​പി ഫൈ​സ​ൽ അ​ൽ ക​ന്ദേ​രി​യാ​ണ് പ്ര​മേ​യം സ​മ​ർ​പ്പി​ച്ച​ത്. കു​വൈ​റ്റ് ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 100 അ​നു​ശാ​സി​ക്കു​ന്ന​ത് പ്ര​കാ​രം ദേ​ശീ​യ അ​സം​ബ്ലി​യി​ലെ ഓ​രോ അം​ഗ​ത്തി​നും അ​വ​രു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ൽ വ​രു​ന്ന കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യെ​യോ മ​ന്ത്രി​സ​ഭ​യി​ലെ അം​ഗ​ങ്ങ​ളെ​യോ ഗ്രി​ൽ ചെ​യ്യാ​ൻ അ​വ​കാ​ശ​മു​ണ്ട്.

സ്പീ​ക്ക​ർ​ക്ക് ഇ​ന്‍റ​ർ​പെ​ല്ലേ​ഷ​ൻ പ്ര​മേ​യം ല​ഭി​ച്ചു​ക​ഴി​ഞ്ഞാ​ൽ സ്പീ​ക്ക​ർ പ്ര​ധാ​ന​മ​ന്ത്രി​യെ​യോ ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി​യെ​യോ ത​ൽ​ക്ഷ​ണം അ​റി​യി​ക്ക​ണ​മെ​ന്ന് ദേ​ശീ​യ അ​സം​ബ്ലി ബൈ​ല​യി​ലെ ആ​ർ​ട്ടി​ക്കി​ൾ 135 അ​നു​ശാ​സി​ക്കു​ന്നു. പ്ര​മേ​യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന കേ​ട്ട ശേ​ഷം പാ​ർ​ലി​മെ​ൻ​റ് ച​ർ​ച്ച ന​ട​ത്തു​ക​യും തു​ട​ർ​ന്ന് തീ​രു​മാ​നം എ​ടു​ക്കു​ക​യു​മാ​ണ് പ​തി​വ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ