കു​വൈ​ത്തി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ലേ​ക്ക്; 1230 പേ​ർ രോ​ഗ​മു​ക്തി നേ​ടി
Monday, June 1, 2020 2:31 AM IST
കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് 1230 പേ​ർ കോ​വി​ഡ് രോ​ഗ​മു​ക്തി നേ​ടി. ഒ​രു ദി​വ​സം ഇ​ത്ര​യ​ധി​കം പേ​ർ രോ​ഗ​മു​ക്തി നേ​ടു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യ​ത് 11,386 പേ​രാ​ണ്. 165 ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ 851 പു​തി​യ കേ​സു​ക​ളാ​ണ് ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ഏ​ഴു​പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് മ​ര​ണം 212 ആ​യി. ഇ​തു​വ​രെ 27,043 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. 15,445 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു. ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ 279 പേ​ർ, അ​ഹ്മ​ദി ഗ​വ​ർ​ണ​റേ​റ്റി​ൽ 214 പേ​ർ, ജ​ഹ്റ ഗ​വ​ർ​ണ​റേ​റ്റി​ൽ 139 പേ​ർ, ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ൽ 117 പേ​ർ, കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ 102 പേ​ർ എ​ന്നി​ങ്ങ​നെ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ