കെഎംസി​സി ചാ​ർ​ട്ടേ​ർ​ഡ് വി​മാ​ന​ങ്ങ​ൾ ചൊ​വ്വാ​ഴ്ച പ​റ​ക്കും; എ​മി​റേ​റ്റു​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി സ​ർ​വീ​സു​ക​ൾ
Monday, June 1, 2020 2:37 AM IST
അ​ബു​ദാ​ബി: കൊ​റോ​ണ വ്യാ​പ​ന​ത്തെ പ്ര​തി​രോ​ധി​ക്കാ​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യ രാ​ജ്യാ​ന്ത​ര യാ​ത്രാ വി​ല​ക്കി​ൽ കു​ടു​ങ്ങി​യ പ്ര​വാ​സി​ക​ൾ​ക്കാ​യി യു​എ​ഇ കെഎം​സി​സി ഏ​ർ​പ്പെ​ടു​ത്തു​ന്ന ചാ​ർ​ട്ടേ​ർ​ഡ് വി​മാ​ന​ങ്ങ​ൾ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ നി​ന്നും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി പ​റ​ന്നു​യ​രും. ജൂ​ണ്‍ 1 ന് ​തിങ്കളാഴ്ച രാ​വി​ലെ ഷാ​ർ​ജ-​അ​ഴീ​ക്കോ​ട് മ​ണ്ഡ​ലം കെഎംസി​സി​യു​ടെ​യും ജൂ​ണ്‍ 2 ചൊവ്വാഴ്ച ദു​ബാ​യ്-​മ​ല​പ്പു​റം ജി​ല്ലാ കെ ​എം​സി​സി​യു​ടെ​യും വി​മാ​ന​ങ്ങ​ൾ പ​റ​ന്നു​യ​രും. റാ​സ​ൽ​ഖൈ​മ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കാ​ണ് ര​ണ്ടു വി​മാ​ന​ങ്ങ​ളും പ​റ​ക്കു​ക. ര​ണ്ടു വി​മാ​ന​ങ്ങ​ളും രാ​വി​ലെ 5 മ​ണി​ക്കാ​ണ് റാ​സ​ൽ​ഖൈ​മ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്ന് പു​റ​പ്പെ​ടു​ക. റാ​സ​ൽ​ഖൈ​മ എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് ദു​ബാ​യി​ൽ നി​ന്ന് ഗ​താ​ഗ​ത സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​ബു​ദാ​ബി, ദു​ബാ​യ്, ഷാ​ർ​ജ ഉ​ൾ​പ്പെ​ടെ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ലെ കെഎം​സി​സി ഘ​ട​ക​ങ്ങ​ളു​ടെ കീ​ഴി​ൽ തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും വി​മാ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​താ​ണ്. വി​മാ​ന സ​ർ​വീ​സ് ല​ഭ്യ​മാ​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യി നാ​ഷ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഡോ. ​പു​ത്തൂ​ർ റ​ഹ്മാ​ൻ, ജ​ന.​സെ​ക്ര​ട്ട​റി നി​സാ​ർ ത​ള​ങ്ക​ര, ചാ​ർ​ട്ടേ​ർ​ഡ് ഫ്ളൈ​റ്റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫൈ​സ​ൽ അ​ഴീ​ക്കോ​ട് എ​ന്നി​വ​ർ അ​റി​യി​ച്ചു.

ചൊ​വ്വാ​ഴ്ച പു​റ​പ്പെ​ടു​ന്ന വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യാ​നു​ള്ള ആ​ദ്യ ടി​ക്ക​റ്റ് യു​എ​ഇ കെ ​എം​സി​സി ര​ക്ഷാ​ധി​കാ​രി എ.​പി ഷം​സു​ദ്ദീ​ൻ ബി​ൻ മു​ഹ്യു​ദ്ദീ​ൻ വി​ത​ര​ണം ചെ​യ്തു. ച​ട​ങ്ങി​ൽ ഷാ​ർ​ജ ക​ഐം​സി​സി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ക​ബീ​ർ ചാ​ന്നാ​ങ്ക​ര, ജ​ന.​സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ഖാ​ദ​ർ ച​ക്ക​നാ​ത്ത് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

മു​സ്ലിം ലീ​ഗ് നേ​താ​ക്ക​ളാ​യ സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി, സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ എ​ന്നി​വ​രു​മാ​യി ക​ഐം​സി​സി ര​ക്ഷാ​ധി​കാ​രി എ.​പി ഷം​സു​ദ്ദീ​ൻ ബി​ൻ മു​ഹി​യു​ദ്ദീ​ൻ, പ്ര​സി​ഡ​ന്‍റ് ഡോ. ​പു​ത്തൂ​ർ റ​ഹ്മാ​ൻ, പി.​കെ അ​ൻ​വ​ർ ന​ഹ, ഡോ. ​അ​ൻ​വ​ർ അ​മീ​ൻ എ​ന്നി​വ​ർ ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ചാ​ർ​ട്ടേ​ർ​ഡ് ഫ്ളൈ​റ്റു​ക​ളു​ടെ അ​നു​മ​തി​ക്കാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു. പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി​യു​ടെ ഡ​ൽ​ഹി ഓ​ഫീ​സ് ന​ട​ത്തി​യ നീ​ക്ക​മാ​ണ് സ​ർ​വീ​സു​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ സ​ഹാ​യ​ക​മാ​യ​ത്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള