കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച അ​ബ്ദു​ൾ റ​സാ​ഖ് സം​സ്കാ​രം ന​ട​ത്തി
Monday, June 29, 2020 4:08 AM IST
കു​വൈ​റ്റ് സി​റ്റി: കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച തൃ​ശൂ​ർ പെ​രു​ന്പി​ലാ​വ് വി​ല്ല​ന്നൂ​ർ സ്വ​ദേ​ശി പ​ള്ളി​ക്ക​ര വ​ള​പ്പി​ൽ അ​ബ്ദു​ൾ റ​സാ​ഖ്(60)​ന്‍റെ മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ച് സു​ലൈ​ബി​ക്കാ​ത്ത് ഖ​ബ​ർ​സ്ഥാ​നി​ൽ സം​സ്ക​രി​ച്ചു.

ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച്ച​ക​ളി​ലാ​യി മി​ശ്രി​ഫ് ഫീ​ൽ​ഡ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ബ്ദു​ൽ റ​സാ​ഖി​ന്‍റെ ആ​രോ​ഗ്യ സ്ഥി​തി മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് അ​ദാ​ൻ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ബ​ന്ധു​ക്ക​ളു​ടെ ആ​വ​ശ്യം കെ.​എം​സി​സി. പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത് ആ​ശു​പ​ത്രി മേ​ധാ​വി​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്യു​ക​യും അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​വ​ർ തീ​രു​മാ​ന​മെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം പെ​ട്ടെ​ന്ന് രോ​ഗം കൂ​ടു​ത​ൽ വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു.

സു​ലൈ​ബി​ക്കാ​ത്തി​ൽ ന​ട​ന്ന സം​സ്കാ​ര ച​ട​ങ്ങി​ൽ മ​ക്ക​ളാ​യ ഫാ​സി​ൽ, നൗ​ഫ​ൽ, സ​ഹോ​ദ​ര​നും കു​വൈ​ത്ത് കെ.​എം​സി​സി തൃ​ശൂ​ർ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ അ​ബ്ദു​ൽ ല​ത്തീ​ഫ്,
കു​വൈ​ത്ത് കെ.​എം​സി​സി പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു​ദ്ധീ​ൻ ക​ണ്ണേ​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ റ​സാ​ഖ് പേ​രാ​ന്പ്ര, ഹാ​രി​സ് വ​ള്ളി​യോ​ത്ത്, ഫാ​സി​ൽ കൊ​ല്ലം, ഇ​ല്യാ​സ് മൗ​ല​വി, ഡോ​ക്ട​ർ അ​ബ്ദു​ൾ ഹ​മീ​ദ്,മു​ഹ​മ്മ​ദ് അ​ബ്ദു​ൾ സ​ത്താ​ർ, മു​ഹ​മ്മ​ദ് ക​മാ​ൽ, ഫൈ​സ​ൽ വേ​ങ്ങ​ര, റാ​ഷി​ദ് കു​ന്നം​കു​ളം, അ​ൻ​വ​ർ കു​ന്ദ​മം​ഗ​ലം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ