വ​ന്ദേ​ഭാ​ര​ത് മി​ഷ​നി​ൽ നി​ന്ന് കു​വൈ​റ്റി​നെ ഒ​ഴി​വാ​ക്കി​യ​ത് പു​നഃ​പ​രി​ശോ​ധി​ക്ക​ണം: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം
Monday, June 29, 2020 9:36 PM IST
കു​വൈ​റ്റ് സി​റ്റി: കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​വ​സി​ക​ളെ ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​കെ എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യ വ​ന്ദേ​ഭാ​ര​ത് മി​ഷ​നി​ലെ നാ​ലാം ഘ​ട്ട​ത്തി​ൽ കു​വൈ​റ്റി​ൽ നി​ന്ന് ഒ​റ്റ വി​മാ​നം പോ​ലും അ​നു​വ​ധി​ക്കാ​ത്ത​ത് ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ പൗ​രന്മാരോ​ട് കാ​ണി​ക്കു​ന്ന മ​നു​ഷ്യ​ത്വ ലം​ഘ​ന​മാ​ണ​ന്ന് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം കു​വൈ​റ്റ് കേ​ന്ദ്ര ക​മ്മ​റ്റി.

സ്വ​കാ​ര്യ വി​മാ​ന ക​ന്പ​നി​ക​ൾ​ക്ക് കൂ​ടു​ത​ൽ അ​നു​മ​തി​ന​ൽ​കു​ക​യും സ​ർ​ക്കാ​രി​ന്‍റെ കു​റ​ഞ്ഞ ചി​ല​വി​ലു​ള്ള വി​മാ​ന​ങ്ങ​ൾ അ​നു​വ​ദി​ക്കാ​ത്ത​ത് സ്വ​കാ​ര്യ കോ​ർ​പ​റേ​റ്റു​ക​ളെ സ​ഹാ​യി​ക്കു​ന്നു. ഇ​ത്ത​രം നി​ല​പാ​ടി​ൽ നി​ന്ന് പിന്മാറി നാ​ലാം ഘ​ട്ട​ത്തി​ലും കു​വൈ​റ്റി​ൽ നി​ന്ന് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ അ​നു​വ​ധി​ക്ക​ണ​മെ​ന്നും ഐ​എ​സ് എ​ഫ് കേ​ന്ദ്ര​ക​മ്മാ​റ്റി ആ​വ​ശ്യ​പെ​ട്ടു. ഇ​തു​മാ​യി ബ​ന്ധ​പെ​ട്ട് ഇ​ന്ത്യ​ൻ എം​ബ​സി കേ​ന്ദ്ര സ​ർ​ക്കാ​രി​നും നി​വേ​ദ​നം കൊ​ടു​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.