യു​എ​ഇ മ​ങ്ക​ട മ​ണ്ഡ​ലം കെഎം​സി​സി​യു​ടെ ആ​ദ്യ ചാ​ർ​ട്ടേ​ഡ് വി​മാ​നം കോ​ഴി​ക്കോ​ട്ടേ​ക്ക്
Monday, June 29, 2020 9:53 PM IST
റാ​സ​ൽ​ഖൈ​മ: കോ​വി​ഡ് കാ​ലം പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ 180 മ​ങ്ക​ട മ​ണ്ഡ​ല​ക്കാ​രു​മാ​യി ഞാ​റാ​ഴ്ച ഉ​ച്ച​ക്ക് 1.40ന് ​റാ​സ​ൽ​ഖൈ​മ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​താ​വ​ള​ത്തി​ൽ നി​ന്നും ക​രി​പ്പൂ​ർ വി​മാ​ന​താ​വ​ളം ല​ക്ഷ്യ​മാ​ക്കി സ്പൈ​സ്ജെ​റ്റി​ന്‍റെ 9024 ന​ന്പ​ർ വി​മാ​ന​മാ​ണ് പ​റ​ന്നു​യ​ർ​ന്ന​ത്. ഗ​ർ​ഭി​ണി​ക​ൾ, ജോ​ലി ന​ഷ്ട​പ്പെ​ട്ട​വ​ർ എ​ന്നി​വ​ർ​ക്കാ​ണ് നാ​ട​ണ​യാ​ൻ മ​ങ്ക​ട മ​ണ്ഡ​ലം കെഎം​സി​സി വ​ഴി​യൊ​രു​ക്കി​യ​ത്.

യു​എ​ഇ​യു​ടെ ഏ​ഴ് എ​മി​രേ​റ്റ്സു​ക​ളി​ൽ നി​ന്നും മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ലെ ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്ന് 180 പേ​രാ​ണ് ഇ​ന്നലെ സ​ന്തോ​ഷ​ത്തോ​ടെ നാ​ട​ണ​ഞ്ഞ​ത്. ഗ​ർ​ഭി​ണി​ക​ൾ, സ​ന്ദ​ർ​ശ​ക വി​സ​യി​ൽ വ​ന്ന് കു​ടു​ങ്ങി​യ​വ​ർ, ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ച് വി​ട്ട​വ​ർ, മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി​യു​ള്ള​വ​ർ, നി​ർ​ബ​ന്ധി​ത അ​വ​ധി​യി​ലു​ള്ള​വ​ർ എ​ന്നി​ങ്ങ​നെ ബു​ദ്ധി​മു​ട്ടി​ലു​ള്ള​വ​ർ​ക്ക് കൂ​ട​ണ​യാ​ൻ കൂ​ട്ടാ​വു​ക​യാ​യി​രു​ന്നു യു​എ​ഇ കെഎം​സി​സി മ​ങ്ക​ട മ​ണ്ഡ​ലം ക​മ്മി​റ്റി.

മു​ഖ്യ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ അ​ബ്ദു റ​ഹ്മാ​ൻ ത​ങ്ങ​ൾ, സൈ​ത​ല​വി താ​യാ​ട്ട്, ചെ​യ​ർ​മാ​ൻ മ​ൻ​സൂ​ർ കൂ​ട്ടി​ല​ങ്ങാ​ടി, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ശു​ഐ​ബ് പെ​ട​വ​ണ്ണ, കോ​ഓ​ർ​ഡി​നേ​റ്റ​ർ ഹ​കീം ക​രു​വാ​ടി, അ​ക്ബ​ർ രാ​മ​പു​രം, ബ​ഷീ​ർ വ​റ്റ​ലൂ​ർ, നി​ഹ്മ​ത്തു​ള്ള മ​ങ്ക​ട, അ​സീ​സ് പേ​ങ്ങാ​ട്ട്, അ​ഡ്വ. അ​ഷ്റ​ഫ് അ​ലി, ഇ​സ്മാ​യി​ൽ വെ​ങ്ങാ​ട്, നൗ​ഫ​ൽ ബാ​ബു, ഉ​സ്മാ​ൻ മു​ല്ല​പ​ള്ളി, റി​യാ​സ് മ​ങ്ക​ട, ഹാ​രി​സ് ബാ​ബു, അ​ബ്ദു​ൽ സ​ലാം, സൈ​ഫു​ദ്ധീ​ൻ, അ​ഷ്റ​ഫ് അ​ലി പാ​ങ്, നൂ​റു​ള്ള, സ​ലാം പ​ഴേ​ട​ത്ത്, അ​ബ്ദു വെ​ങ്ങാ​ട്, സ​മീ​ർ വെ​ങ്കി​ട്ട, സ​ൽ​മാ​ൻ​ത​യ്യി​ൽ, സ​ലീം വെ​ങ്കി​ട്ട, അം​ജൂം, ഷ​ഫീ​ക് വെ​ങ്ങാ​ട്, ഹാ​ഷിം, ഹ​ഫീ​ഫ്കു​ള​ത്തൂ​ർ, നാ​സ​ർ, സു​ബൈ​ർ, മു​സ്ത​ഫ മൂ​ർ​ക്ക​നാ​ട്, അ​ഷ്റ​ഫ്, അ​ന​സ്, പി​എ അ​ലി കു​ള​ത്തൂ​ർ, ബ​ഷീ​ർ കു​ള​ത്തൂ​ർ, ഉ​മ്മ​ർ സ​ലീം വെ​ങ്ങാ​ട്, ഷ​ഫീ​ക് കൂ​ട്ടി​ല​ങ്ങാ​ടി, നാ​സ​ർ മൂ​ർ​ക്ക​നാ​ട് തു​ട​ങ്ങി​യ​വ​ർ വി​വി​ധ എ​മി​രേ​റ്റ്സു​ക​ളി​ലെ പ്ര​വ​ർ​ത്ത​ങ്ങ​ൾ കോ​ർ​ഡി​നേ​റ്റു ചെ​യ്തു.

റി​പ്പോ​ർ​ട്ട്: നി​ഹ്മ​ത്തു​ള്ള ത​യ്യി​ൽ