ഒ​രു ന​ല്ല നാ​ള​യെ സൃ​ഷ്ടി​ക്കു​വാ​ൻ യു​വ​ജ​ന​ങ്ങ​ൾ​ക്കു ക​ഴി​യ​ണം: ഗീ​വ​ർ​ഗീ​സ് മാ​ർ തി​യോ​ഡോ​ഷ്യ​സ് എ​പ്പി​സ്കോ​പ്പ
Tuesday, June 30, 2020 10:27 PM IST
അ​ബു​ദാ​ബി: മാ​ർ​ത്തോ​മ യു​വ​ജ​ന സ​ഖ്യ​ത്തി​ന്‍റെ 2020-21 വ​ർ​ഷ​ത്തെ ക​ർ​മ്മ പ​രി​പാ​ടി​ക​ളു​ടെ ഉ​ത്ഘാ​ട​നം ഗീ​വ​ർ​ഗീ​സ് മാ​ർ തി​യോ​ഡോ​ഷ്യ​സ് എ​പ്പി​സ്കോ​പ്പ ഓ​ണ്‍​ലൈ​ൻ സൂം ​പോ​ർ​ട്ട​ൽ വ​ഴി നി​ർ​വ​ഹി​ച്ചു. വ​ർ​ത്ത​മാ​ന കാ​ല​ത്തെ ദു​ര​ന്ത​ങ്ങ​ളോ​ടു ക്രി​യാ​ത്മ​ക​മാ​യി പ്ര​തി​ക​രി​ക്കു​ന്ന​തോ​ടൊ​പ്പം സ​മൂ​ഹ​ത്തി​ൽ ഒ​രു ന​ല്ല നാ​ളെ​യെ സൃ​ഷ്ടി​ക്കു​വാ​ൻ യു​വ​ജ​ന​ങ്ങ​ൾ​ക്കു ക​ഴി​യ​ണ​മെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

അ​ബു​ദാ​ബി മാ​ർ​ത്തോ​മാ യു​വ​ജ​ന​സ​ഖ്യം പ്ര​സി​ഡ​ന്‍റ് റ​വ. ബാ​ബു കു​ള​ത്താ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ. ബി​ജു സി.​പി, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നി​ൽ ജോ​ർ​ജ്, സെ​ക്ര​ട്ട​റി ജി​തി​ൻ ജോ​യ്സ്, ട്ര​സ്റ്റീ ലി​ജോ ജോ​ണ്‍, ലേ​ഡി സെ​ക്ര​ട്ട​റി എ​ലി​സ സൂ​സ​ൻ, ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി അ​ജേ​ഷ് മാ​ത്യു, അ​ക്കൗ​ണ്ട​ൻ​റ് ജേ​ക്ക​ബ് വ​ർ​ഗീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കൊ​റോ​ണാ​ന​ന്ത​ര കാ​ല​ഘ​ട്ട​ത്തി​ൽ ല​ഭ്യ​മാ​കു​ന്ന സാ​ധ്യ​ത​ക​ളും ഉ​ൾ​ക്കൊ​ണ്ടു പു​തി​യ പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക്ക​രി​ച്ചു ന​ട​പ്പി​ലാ​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. തു​ട​ർ​ന്ന് സെ​ക്ര​ട്ട​റി 2020-21 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന രൂ​പ​രേ​ഖ ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ലി​ലൂ​ടെ പ്ര​കാ​ശ​നം ചെ​യ്തു. ഇ​ട​വ​ക​യു​ടെ​യും, മ​റ്റു സം​ഘ​ട​ന​ക​ളു​ടെ​യും ഭാ​ര​വാ​ഹി​ക​ൾ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള