കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ കോ​ട്ട​യം​കാ​രു​ടെ കൈ​ത്താ​ങ്ങ്
Wednesday, July 1, 2020 11:43 PM IST
മ​സ്ക​റ്റ്: കോ​ട്ട​യം​കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ നേ​റ്റി​വ്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ലേ​ക്ക് ചാ​ർ​ട്ടേ​ഡ് വി​മാ​ന​മൊ​രു​ക്കി 340 പേ​രെ നാ​ട്ടി​ലെ​ത്തി​ച്ചു. കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കാ​ണ് യാ​ത്ര​ക്കാ​രെ എ​ത്തി​ച്ച​ത്.

ഗ​ൾ​ഫി​ൽ കു​ടു​ങ്ങി​പ്പോ​യ പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വ​ന്ദേ​ഭാ​ര​ത് നാ​ലാം ഘ​ട്ട​ത്തി​ലെ​ത്തി നി​ൽ​ക്കു​ന്പോ​ൾ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​വാ​സി കൂ​ട്ടാ​യ്മ​ക​ൾ​ക്കൊ​പ്പം ഒ​മാ​നി​ലെ ചെ​റു​തും വ​ലു​തു​മാ​യ സം​ഘ​ട​ന​ക​ൾ പ്ര​ത്യേ​ക ചാ​ർ​ട്ട​ർ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ക​യാ​ണ്. കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ത്ത​രം ചാ​ർ​ട്ട​ർ സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കി​യ​ത് പ്ര​വാ​സി​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​യി.

നേ​റ്റി​വ്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ​വ​ർ​ഷ​വും മ​സ്ക​റ്റി​ൽ നാ​ട​ൻ പ​ന്തു​ക​ളി മ​ൽ​സ​രം ന​ട​ത്തി വ​രു​ന്നു​ണ്ട്.

റി​പ്പോ​ർ​ട്ട്: സേ​വ്യ​ർ കാ​വാ​ലം