നാ​ട്ടി​ലേ​ക്കു മ​ട​ങ്ങ​വെ പ്ര​വാ​സി മ​ല​യാ​ളി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Thursday, July 2, 2020 12:59 AM IST
ദു​ബാ​യ്: മ​ക​ന്‍റെ പ​ത്താം ക്ലാ​സ് വി​ജ​യം ആ​ഘോ​ഷി​ക്കാ​ൻ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങ​വെ പ്ര​വാ​സി മ​ല​യാ​ളി വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​രി​ച്ചു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ പ​വി​ത്ര​ൻ മ​ഞ്ച​ക്ക​ൽ (50) ആ​ണ് റാ​സ​ൽ​ഖൈ​മ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ചൊ​വ്വാ​ഴ്ച കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ പ​വി​ത്ര​ന്‍റെ മ​ക​ൻ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി വി​ജ​യി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു പ​വി​ത്ര​ൻ. എ​ന്നാ​ൽ ചൊ​വ്വാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തി​ന്‍റെ രൂ​പ​ത്തി​ൽ പ​വി​ത്ര​നെ തേ​ടി മ​ര​ണ​മെ​ത്തു​ക​യാ​യി​രു​ന്നു.

കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് പ​വി​ത്ര​ന് മൂ​ന്നു മാ​സം മു​ന്പ് ഗ​ൾ​ഫി​ലെ ജോ​ലി ന​ഷ്ട​പ്പെ​ട്ടു. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​സ്പോ​ർ​ട്ട് തി​രി​കെ ല​ഭി​ച്ച​ത്. മ​റ്റു മ​ല​യാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തി​ലാ​ണ് ഇ​ദ്ദേ​ഹം നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ൻ ടി​ക്ക​റ്റെ​ടു​ത്ത​തെ​ന്നും സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞു.

റാ​സ​ൽ​ഖൈ​മ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ചാ​ർ​ട്ട​ർ ചെ​യ്ത വി​മാ​നം രാ​ത്രി 11.33-ന് ​ആ​ണ് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലെ പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്തു​വ​ച്ച് ഇ​ദ്ദേ​ഹം കു​ഴ​ഞ്ഞു​വീ​ണു. ഉ​ട​ൻ വൈ​ദ്യ​സ​ഹാ​യം ന​ൽ​കി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സു​മി​ത്ര​യാ​ണ് പ​വി​ത്ര​ന്‍റെ ഭാ​ര്യ. ധ​നു​ഷ, ധ​മ​ന്യ, ധ​നൂ​പ് എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.