റി​യാ​ദി​ൽ നി​ന്നു​ള്ള ഐ​സി​എ​ഫ് ച​ർ​ട്ട​ഡ് വി​മാ​നം വ്യാ​ഴാ​ഴ്ച ക​രി​പ്പൂ​രി​ലെ​ത്തി
Thursday, July 2, 2020 10:24 PM IST
റി​യാ​ദ്. ഐ​സി​എ​ഫ് നാ​ഷ​ണ​ൽ ക​മ്മി​റ്റി ചാ​ർ​ട്ട​ർ ചെ​യ്ത റി​യാ​ദി​ൽ നി​ന്നു​ള്ള ര​ണ്ടാ​മ​ത്തെ വി​മാ​നം വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ക​രി​പ്പൂ​രി​ലെ​ത്തി.

കോ​വി​ഡ്19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദേ​ശ​ത്ത് കു​ടു​ങ്ങി​പ്പോ​യ ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ സം​വി​ധാ​നം ചെ​യ്ത വ​ന്ദേ​ഭാ​ര​ത് സ​ർ​വീ​സു​ക​ൾ നാ​മ​മാ​ത്ര​മാ​യാ​ണ് സൗ​ദി​യി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ന​ട​പ്പാ​ക്കി​യ​ത്. വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​രും ഗ​ർ​ഭി​ണി​ക​ളും കു​ട്ടി​ക​ളു​മു​ൾ​പ്പ​ടെ പ്ര​യാ​സ​പ്പെ​ടു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​ണ് ഐ​സി​എ​ഫി​ന്‍റെ ചാ​ർ​ട്ടേ​ർ​ഡ് വി​മാ​ന​ങ്ങ​ൾ.

ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 5.40 ന് ​റി​യാ​ദി​ൽ നി​ന്നും പു​റ​പ്പെ​ട്ട ഫ്ളൈ ​നാ​സി​ന്‍റെ എ​ക്സ് വൈ 345 ​വി​മാ​ന​ത്തി​ൽ 165 യാ​ത്ര​ക്കാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. 24 കു​ട്ടി​ക​ൾ, ഏ​ഴ് ഗ​ർ​ഭി​ണി​ക​ൾ അ​ട​ക്കം അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ത്തി​ൽ നാ​ട്ടി​ലെ​ത്തേ​ണ്ട 24 സ്ത്രീ​ക​ൾ, 39 പു​രു​ഷ·ാ​ർ, വി​സ​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ 44 പേ​ർ, തു​ട​ർ ചി​കി​ത്സ വേ​ണ്ട 34 രോ​ഗി​ക​ൾ എ​ന്നി​വ​രാ​ണ് നാ​ട​ണ​ഞ്ഞ​ത്.

യാ​ത്ര​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ​ക്കു പു​റ​മെ ഭ​ക്ഷ​ണം, പി​പി​ഇ കി​റ്റു​ക​ൾ എ​ല്ലാം ഐ​സി എ​ഫ് സൗ​ജ​ന്യ​മാ​യി ത​ന്നെ ന​ൽ​കി​യി​രു​ന്നു. നാ​ഷ​ണ​ൽ റി​പാ​ർ​ട്രി​യ​ഷ​ൻ ക​ണ്‍​വീ​ന​ർ നി​സാ​ർ കാ​ട്ടി​ൽ, ബ​ഷീ​ർ ഉ​ള്ള​ണം, അ​ബ്ദു​സ​ലാം വ​ട​ക​ര, അ​ബ്ദു​ൽ​റ​ഹീം കോ​ട്ട​ക്ക​ൽ, ഇ​ഹ്തി​ഷാം ത​ല​ശ്ശേ​രി, ഫൈ​സ​ൽ മ​ന്പാ​ട്, ഹു​സൈ​ൻ​അ​ലി ക​ട​ലു​ണ്ടി, സ്വാ​ലി​ഹ് മാ​ട്ടൂ​ൽ, ലു​ഖ്മാ​ൻ പാ​ഴൂ​ർ, സൈ​നു​ദ്ദീ​ൻ കു​നി​യി​ൽ, ഷ​റ​ഫു​ദ്ദീ​ൻ വാ​ണി​യ​ന്പ​ലം തു​ട​ങ്ങി​യ​വ​ർ യാ​ത്ര​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള മു​ന്നാ​മ​ത്തെ വി​മാ​നം ജൂ​ലൈ ആ​ദ്യ​വാ​രം പു​റ​പ്പെ​ടു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ