ദു​ക്റാ​ന തി​രു​നാ​ൾ ആ​ഘോ​ഷ​വും സീ​റോ മ​ല​ബാ​ർ സ​ഭാ​ദി​നാ​ച​ര​ണ​വും ഓ​ണ്‍​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ചു
Saturday, July 4, 2020 9:34 PM IST
കു​വൈ​റ്റ്: കൊ​റോ​ണ പ്ര​തി​രോ​ധ ലോ​ക്ഡൗ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​വൈ​റ്റി​ൽ ഭാ​ര​ത​ത്തി​ന്‍റെ അ​പ്പ​സ്ത്തോ​ല​നാ​യ മാ​ർ​ത്തോ​മ ശ്ലീ​ഹാ​യു​ടെ ദു​ക്റാ​ന തി​രു​നാ​ൾ ആ​ഘോ​ഷ​വും സീ​റോ മ​ല​ബാ​ർ സ​ഭാ​ദി​ന ആ​ച​ര​ണ​വും ഓ​ണ്‍​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ചു.

ക്രി​സ്തു ശി​ഷ്യ​നാ​യ തോ​മ്മാ​ശ്ലീ​ഹാ എ​ഡി 52ൽ ​കേ​ര​ള​ത്തി​ലെ​ത്തി ക്രി​സ്തു​വി​ന്‍റെ സു​വി​ശേ​ഷം അ​റി​യി​ച്ചെ​ന്നും പി​ന്നീ​ട് മൈ​ലാ​പ്പൂ​രി​ൽ​വ​ച്ചു കു​ന്ത​ത്താ​ൽ കു​ത്ത​പ്പെ​ട്ട് മ​ര​ണ​പ്പെ​ട്ടു എ​ന്നു​മാ​ണ് ച​രി​ത്രം.

അ​പ്പ​സ്തോ​ലി​ക വി​കാ​രി​യേ​റ്റ് ഓ​ഫ് നോ​ർ​ത്തേ​ണ്‍ അ​റേ​ബ്യാ​യു​ടെ അ​പ്പ​സ്തോ​ലി​ക അ​ഡ്മി​നി​സ്ട്രേ​റ്റ​ർ അ​ഭി​വ​ന്ദ്യ ബി​ഷ​പ്പ് പോ​ൾ ഹി​ൻ​ഡ​ർ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത ശ്ലൈ​ഹി​കാ​ര​ശീ​ർ​വാ​ദം ന​ൽ​കി.

മ​ധ്യ​പ്ര​ദേ​ശി​ലെ സീ​റോ​മ​ല​ബാ​ർ സാ​ഗ​ർ രൂ​പ​ത അ​ധ്യ​ക്ഷ​ൻ അ​ഭി​വ​ന്ദ്യ ബി​ഷ​പ്പ് മാ​ർ ജെ​യിം​സ് അ​ത്തി​ക്ക​ളം ് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യും ശ്ലൈ​ഹി​കാ​ശീ​ർ​വാ​ദം ന​ൽ​കു​ക​യും ചെ​യ്തു.

കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ ചെ​യ​ർ​മാ​ൻ ഫാ. ​ഡേ​വീ​സ് ചി​റ​മ്മേ​ൽ ത​ന്‍റെ സ്വ​ത​സി​ദ്ധ​മാ​യ ശൈ​ലി​യി​ൽ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ക്കു​ക​യും കെ​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ഓ​ണ്‍​ലൈ​ൻ പ്ര​തി​വാ​ര പ​രി​പാ​ടി​യാ​യ കു​ടും​ബ​ന​വീ​ക​ര​ണ വ്യ​ക്തി​ത്വ വി​ക​സ​ന സെ​മി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​ക​ർ​മ്മം നി​ർ​വ​ഹി​ച്ചു.

യോ​ഗ​ത്തി​ൽ കു​വൈ​റ്റി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ന​ഴ്സ​സ്, ഡോ​ക്ടേ​ഴ്സ് പാ​രാ​മെ​ഡി​ക്ക​ൽ സ്റ്റാ​ഫ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. കു​വൈ​റ്റി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ പ്ര​തി​നി​ധി​ക​രി​ച്ചു ന​ഴ​സ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ഷൈ​ജു കൃ​ഷ്ണ​ൻ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു സം​സാ​രി​ച്ചു.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​വൈ​റ്റ് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ ജാ​തി​മ​ത​ഭേ​ദ​മെ​ന്യേ​യു​ള​ള ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വി​ശി​ഷ്ടാ​തി​ഥി​ക​ൾ അ​ഭി​ന​ന്ദി​ച്ചു.
കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൊ​ഴു​പ്പേ​കി.
പ​രി​പാ​ടി​യി​ൽ കു​വൈ​റ്റ് കാ​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ജു തോ​മ​സ് കു​റ്റി​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു വ​ലി​യ​വീ​ട​ൻ സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും ബെ​ന്നി പാ​റോ​ക്കാ​ട്ട് പു​ത്ത​ൻ​പു​ര​യി​ൽ ന​ന്ദി പ്ര​കാ​ശി​പ്പി​ക്കു​ക​യും പോ​ൾ പൈ​കാ​ട്ട്, ബി​നോ​യ് വ​ർ​ഗീ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. അ​വ​താ​ര​ക​യാ​യി എ​ത്തി​യ റോ​സ്മി​ൻ സോ​യൂ​സ് പ്ലാ​ത്തോ​ട്ട​ത്തി​ന്‍റെ മി​ക​വി​ൽ പ​രി​പാ​ടി​ക​ൾ മി​ക​വു​റ്റ​താ​യി.