കു​വൈ​റ്റ് എ​യ​ർ​വേ​സ് ഓ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും
Saturday, July 4, 2020 9:41 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് എ​യ​ർ​വേ​യ്സ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന ഷെ​ഡ്യൂ​ൾ പു​റ​ത്തി​റ​ക്കി​യ​താ​യി അ​ൽ ഖ​ബ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​ദ്യ ഘ​ട്ട​ത്തി​ൽ 31 കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കാ​ണ് ഓ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ൽ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ക. കോ​വി​ഡ് പാ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക​മെ​ന്പാ​ടു​മു​ള്ള വി​വി​ധ വി​മാ​ന​ക്ക​ന്പ​നി​ക​ൾ പി​ന്തു​ട​രു​ന്ന ആ​രോ​ഗ്യ പ്രോ​ട്ടോ​ക്കോ​ളു​ക​ൾ പാ​ലി​ച്ചാ​യി​രി​ക്കും ഫ്ളൈ​റ്റു​ക​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ക​യെ​ന്ന് കു​വൈ​റ്റ് എ​യ​ർ​വേ​യ്സ് അ​റി​യി​ച്ചു.

തു​ട​ക്ക​ത്തി​ൽ വി​മാ​ന സ​ർ​വീ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന ശേ​ഷി 30 ശ​ത​മാ​ന​മാ​യി​രി​ക്കും. ര​ണ്ടാം ഘ​ട്ട​ത്തി​ൽ 50 ശ​ത​മാ​ന​മാ​യും മൂ​ന്നാം ഘ​ട്ട​ത്തി​ൽ 100 ശ​ത​മാ​ന​മാ​യും ഉ​യ​ർ​ത്തൂം. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, മും​ബൈ , ഡ​ൽ​ഹി, അ​ഹ​മ്മ​ദ​ബാ​ദ്, ചെ​ന്നൈ, ബാം​ഗ​ളൂ​ർ അ​ട​ക്ക​മു​ള്ള ന​ഗ​ര​ങ്ങ​ളും ഷെ​ഡ്യൂ​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. കു​വൈ​റ്റി​ൽ താ​മ​സ​രേ​ഖ​യു​ള്ള എ​ല്ലാ​വ​ർ​ക്കും ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ രാ​ജ്യ​ത്തേ​ക്ക് തി​രി​ച്ചു വ​രാ​ൻ അ​നു​മ​തി ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് പ്രാ​ദേ​ശി​ക ദി​ന പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​ന്ത്യ​യി​ൽ കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം അ​നി​യ​ന്ത്രി​ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്രാ വി​മാ​ന സ​ർ​വീ​സ് വി​ല​ക്ക് ഇ​നി​യും നീ​ണ്ടു പോ​കു​മോ എ​ന്ന ആ​ശ​ങ്ക​യും ഉ​യ​രു​ന്നു​ണ്ട്.

അ​തി​നി​ടെ വി​മാ​ന യാ​ത്ര​ക്കാ​ർ​ക്ക് പു​റ​പ്പെ​ടു​ന്ന​തി​നും എ​ത്തി​ച്ചേ​രു​ന്ന​തി​നു​മു​ള്ള ആ​രോ​ഗ്യ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ കു​വൈ​ത്ത് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു. കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് എ​യ​ർ​പോ​ർ​ട്ട് മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി​യി​ൽ നി​ന്നും പ​ണ​മ​ട​ച്ചാ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​കും. രാ​ജ്യ​ത്ത് മ​ട​ങ്ങി​യെ​ത്തു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ണ് . ഹ്ര​സ്വ യാ​ത്ര​ക​ൾ​ക്കാ​യി ബോ​ർ​ഡി​ൽ ഭ​ക്ഷ​ണം നി​രോ​ധി​ക്കും അ​തോ​ടൊ​പ്പം വി​മാ​ന​ങ്ങ​ളി​ൽ ഹാ​ൻ​ഡ്ബാ​ഗു​ക​ൾ കൊ​ണ്ടു​പോ​ക​രു​തെ​ന്ന് യാ​ത്ര​ക്കാ​രോ​ട് ഡി​ജി​സി​എ അ​ഭ്യ​ർ​ഥി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച​വ​രേ​യും സം​ശ​യ​മു​ള്ള​വ​രേ​യും ക്വാ​റ​ന്ൈ‍​റ​ൻ ചെ​യ്യാ​ൻ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​ത്യേ​ക സ്ഥ​ല​മൊ​രു​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ