കല കുവൈറ്റിന്‍റെ ചാർട്ടേഡ് വിമാനം ജൂലൈ 16നു കൊച്ചിയിൽ
Saturday, July 11, 2020 8:46 PM IST
കുവൈറ്റ് സിറ്റി: കോവിഡ് വ്യപനത്തിൽ കുവൈറ്റിൽ നിന്നും നാട്ടിലേക്ക് പോകാനാഗ്രഹിക്കുന്ന പ്രവാസികൾക്കുവേണ്ടി കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് ചാർട്ട്‌ ചെയ്യുന്ന ആറാമത്തെ വിമാനം ജൂലൈ 16നു നെടുന്പാശേരിയിൽ എത്തും.

ടിക്കറ്റ് നിരക്കായി ഇക്കോണമി ക്ലാസിനു 108 ദിനാറാണു ഈടാക്കുന്നത്. എല്ലാ യാത്രക്കാർക്കും കല കുവൈറ്റ് സൗജന്യമായി പിപിഇ കിറ്റു നൽകും. രജിസ്റ്റർ ചെയ്യുവാൻ താത്പര്യമുള്ളവർ www.kalakuwait.com എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌തു രജിസ്ട്രേഷൻ നടപടികൾ ഉറപ്പുവരുത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു.

രജിസ്ട്രേഷനുമായ്‌ ബന്ധപ്പെട്ട സംശയങ്ങൾക്ക്‌ 60778686, 97683397 എന്നീ നമ്പറുകളിലും, കൂടുതൽ വിവരങ്ങൾക്ക് 66627600, 94013575, 50336681 എന്നീ നമ്പറുകളിലും ബന്ധപ്പെടുക.

റിപ്പോർട്ട്: സലിം കോട്ടയിൽ