കു​വൈ​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ ആ​ല​പ്പു​ഴ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്
Monday, July 13, 2020 11:13 PM IST
കു​വൈ​ത്ത് സി​റ്റി: ക​ഴി​ഞ്ഞ ദി​വ​സം വ​ഫ്ര​യി​ലെ ഫാം ​ഹൗ​സി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നു മ​ര​ണ​പ്പെ​ട്ട ആ​ല​പ്പു​ഴ ത​ത്തം​പ​ള്ളി സ്വ​ദേ​ശി വേ​ണു​ഗോ​പാ​ൽ പ​ര​മേ​ശ്വ​ര​ന്‍റെ (50) മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി.

സാ​ൽ​മി​യ​യി​ലെ സ്വ​കാ​ര്യ റെ​ന്‍റ് എ ​കാ​ർ ഓ​ഫീ​സി​ൽ പി​ആ​ർ​ഒ ആ​യി ജോ​ലി നോ​ക്കി​വ​രി​ക​യാ​യി​രു​ന്നു. കൊ​ച്ചി പ​ള്ളു​രു​ത്തി​യി​ൽ സ്ഥി​ര​താ​മ​സ​മാ​യി​രു​ന്ന പ​രേ​ത​ന്‍റെ ഭാ​ര്യ സു​നി​ത. വൈ​ശാ​ഖ് മ​ക​നു​മാ​ണ്. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ട് പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ കു​വൈ​ത്ത് കെ.​എം​സി​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​സ്ലം കു​റ്റി​ക്കാ​ട്ടൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ലാം പ​ട്ടാ​ന്പി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​സാ​ഖ് മ​ണ്ണാ​ർ​ക്കാ​ട്, ജി​ല്ലാ ഹെ​ൽ​പ്പ് ഡെ​സ്ക്ക് ചെ​യ​ർ​മാ​ൻ അ​ഷ്റ​ഫ് അ​പ്പ​ക്കാ​ട​ൻ, ക​ണ്‍​വീ​ന​ർ​മാ​രാ​യ ശി​ഹാ​ബ് പൂ​വ​ക്കാ​ട് എ​ന്നി​വ​രും ചേ​ർ​ന്ന് പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം ഞാ​യ​റാ​ഴ്ച ഖ​ത്ത​ർ എ​യ​ർ കാ​ർ​ഗോ വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ