കു​വൈ​റ്റി​ൽ തി​ങ്ക​ളാ​ഴ്ച 614 പേ​ർ​ക്ക് കോ​വി​ഡ്; മൂ​ന്ന് മ​ര​ണം
Monday, July 13, 2020 11:25 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ തി​ങ്ക​ളാ​ഴ്ച 614 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​കെ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 55508 ആ​യി. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 378 പേ​ർ കു​വൈ​ത്തി​ക​ളും 236 പേ​ർ വി​ദേ​ശി​ക​ളു​മാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം 4086 കോ​വി​ഡ് ടെ​സ്റ്റു​ക​ളാ​ണ് രാ​ജ്യ​ത്ത് ന​ട​ത്തി​യ​ത്. ഇ​തോ​ടെ ആ​കെ ന​ട​ത്തി​യ ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം 437422 ആ​യി ഉ​യ​ർ​ന്നു. കോ​വി​ഡ് ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന മൂ​ന്നു പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് മ​ര​ണം 393 ആ​യി.

അ​ഹ​മ്മ​ദി ഗ​വ​ർ​ണ​റേ​റ്റി​ൽ 171 പേ​ർ, ജ​ഹ്റ ഗ​വ​ർ​ണ​റേ​റ്റി​ൽ 145 പേ​ർ, ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ 134 പേ​ർ, ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ൽ 95 പേ​ർ, ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ 69 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​ന്ന​ലെ 746 പേ​രാ​ണ് രോ​ഗ മു​ക്തി നേ​ടി​യ​ത്. ഇ​തോ​ടെ ആ​കെ രോ​ഗ മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 45356 ആ​യി. 9759 പേ​രാ​ണ് ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​ത്. 148 പേ​ർ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന​ണ്ടെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ