സൗ​ദി​യി​ൽ തി​ങ്ക​ളാ​ഴ്ച ആ​ശ്വാ​സ​ദി​നം; 2,704 പേ​ർ രോ​ഗ​മു​ക്ത​രാ​യി
Monday, July 13, 2020 11:32 PM IST
റി​യാ​ദ്: രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം വ​ർ​ദ്ധി​ക്കു​ക​യും മ​ര​ണ​സം​ഖ്യ കു​റ​യു​ക​യും ചെ​യ്ത ആ​ശ്വാ​സ​ത്തി​ന്‍റെ ദി​ന​മാ​യി​രു​ന്നു സൗ​ദി അ​റേ​ബ്യ​യി​ൽ. 20 പേ​ർ മാ​ത്രം മ​ര​ണ​പ്പെ​ട്ട സൗ​ദി​യി​ൽ തി​ങ്ക​ളാ​ഴ്ച രോ​ഗ​മു​ക്തി നേ​ടി​യ​ത് 2,704 പേ​രാ​ണ്. പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് 2,852 പേ​ർ​ക്കാ​ണ്. 2,35,111 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡ് വൈ​റ​സ് ബാ​ധി​ത​ർ.

ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലു​ള്ള 63,026 പേ​രി​ൽ 2,235 പേ​രാ​ണ് ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ ഏ​റ്റ​വും കു​റ​വ് മ​ര​ണം രേ​ഖ​പ്പെ​ടു​ത്തി​യ തി​ങ്ക​ളാ​ഴ്ച അ​ഞ്ചു പേ​ർ റി​യാ​ദി​ലും ഹൊ​ഫൂ​ഫി​ലും ജി​ദ്ദ​യി​ൽ ആ​റ് പേ​രു​മാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. മു​ബ​റ​സ്, ന​ജ്റാ​ൻ, ത​ബൂ​ക്, അ​റാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​രാ​ൾ വീ​ത​വും മ​ര​ണ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം 66155 സ്ര​വ​സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​ക്കാ​യി സ്വീ​ക​രി​ച്ച​ത്.

പു​തി​യ രോ​ഗ​ബാ​ധ ഇ​പ്ര​കാ​ര​മാ​ണ്: റി​യാ​ദ് 258, ജി​ദ്ദ 235, ഹൊ​ഫൂ​ഫ് 203, ദ​മ്മാം 177, മു​ബ​റ​സ് 170, താ​യി​ഫ് 131, അ​ബ​ഹ 123, ന​ജ്റാ​ൻ 115, മ​ക്ക 82, ഖ​മീ​സ് മു​ശൈ​ത് 73, മ​ദീ​ന 70, ഖ​തീ​ഫ് 61, ജു​ബൈ​ൽ 50, ഹാ​യി​ൽ 45, ദ​ഹ്റാ​ൻ 40, ഹ​ഫ​ർ അ​ൽ ബാ​ത്തി​ൻ 38, സ​ഫ്വ 37, ത​ബൂ​ക് 36, യാ​ന്പു 33, ജീ​സാ​ൻ 32, ബു​റൈ​ദ 24.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ