കോ​വി​ഡ് കാ​ല​ത്തെ ശ​ബ​ളം ന​ൽ​കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​ല്ലെ​ന്ന് പ​ബ്ലി​ക് അ​തോ​റി​റ്റി
Thursday, July 16, 2020 9:14 PM IST
കു​വൈ​റ്റ് സി​റ്റി: കോ​വി​ഡ് കാ​ല​ത്തെ ശ​ന്പ​ളം ന​ൽ​കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ശ​ന്പ​ള സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​ല്ലെ​ന്ന് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​റി​ന്‍റെ ഒൗ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി.

ക​ന്പ​നി​ക​ൾ തൊ​ഴി​ലാ​ളി​ക​ളി​ൽ നി​ന്ന് ശ​ന്പ​ളം കു​റ​യ്ക്കു​ന്ന​ത് തൊ​ഴി​ൽ നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മാ​യി ത​ന്നെ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. കോ​വി​ഡ് സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലു​ള്ള ക​ന്പ​നി​ക​ളും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ശ​ന്പ​ളം ന​ൽ​കാ​ൻ ബാ​ധ്യ​സ്ഥ​രാ​ണ്. തൊ​ഴി​ൽ നി​യ​മ​ത്തി​ലെ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ച് തൊ​ഴി​ൽ ക​രാ​ർ റ​ദ്ദാ​ക്കാം.

എ​ന്നാ​ൽ നി​യ​മ​പ്ര​കാ​ര​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളും മു​ഴു​വ​ൻ ശ​ന്പ​ള കു​ടി​ശി​ക​യും കൊ​ടു​ക്ക​ണം. തൊ​ഴി​ലാ​ളി രാ​ജ്യ​ത്തി​ന് പു​റ​ത്താ​യി​രി​ക്കു​ന്പോ​ൾ ശ​ന്പ​ളം ന​ൽ​കാ​ൻ തൊ​ഴി​ലു​ട​മ​ക്ക് ബാ​ധ്യ​ത​യി​ല്ല. പ​ക്ഷേ തൊ​ഴി​ൽ റ​ദ്ദാ​ക്കു​ക​യാ​ണെ​ങ്കി​ൽ തൊ​ഴി​ൽ നി​യ​മ​വും ക​രാ​ർ പ്ര​കാ​ര​വു​മു​ള്ള എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭ്യ​മാ​ക്ക​ണം. ശ​ന്പ​ളം ന​ൽ​കാ​ത്ത ക​ന്പി​നി​ക​ളെ​യോ തൊ​ഴി​ലു​ട​മ​ക​ളെ​യോ സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളി​ലും ടെ​ൻ​ഡ​റു​ക​ളി​ലും പ​ങ്കെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യോ പു​തു​ക്കാ​നോ കൈ​മാ​റ്റം ചെ​യ്യാ​നോ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ