കു​വൈ​റ്റി​ൽ വ്യാ​ഴാ​ഴ്ച 791 പേ​ർ​ക്ക് കോ​വി​ഡ്; 648 പേ​ർ രോ​ഗ​മു​ക്ത​രാ​യി
Thursday, July 16, 2020 9:38 PM IST
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് 791 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 57668 ആ​യി. ക​ഴി​ഞ്ഞ ദി​വ​സം 4341 കോ​വി​ഡ് ടെ​സ്റ്റു​ക​ളാ​ണ് രാ​ജ്യ​ത്ത് ന​ട​ത്തി​യ​ത്. ഇ​തോ​ടെ ആ​കെ ന​ട​ത്തി​യ ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം 449525 ആ​യി ഉ​യ​ർ​ന്നു.

കോ​വി​ഡ് ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന മൂ​ന്നു​പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് മ​ര​ണം 402 ആ​യി. ഇ​ന്ന​ലെ 648 പേ​രാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്. ഇ​തോ​ടെ ആ​കെ രോ​ഗ മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 47545 ആ​യി. 9721 പേ​രാ​ണ് ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​ത്. 142 പേ​ർ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന​ണ്ടെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ