കു​വൈ​റ്റി​ൽ ഞാ​യ​റാ​ഴ്ച 463 പേ​ർ​ക്ക് കോ​വി​ഡ്; നാ​ല് മ​ര​ണം
Monday, August 3, 2020 1:43 AM IST
കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്ത് 463 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 67911 ആ​യി. 319 സ്വ​ദേ​ശി​ക​ൾ​ക്കും 144 വി​ദേ​ശി​ക​ൾ​ക്കു​മാ​ണ് ഞാ​യ​റാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം 2041 കോ​വി​ഡ് ടെ​സ്റ്റു​ക​ളാ​ണ് രാ​ജ്യ​ത്ത് ന​ട​ത്തി​യ​ത്. ഇ​തോ​ടെ ആ​കെ ന​ട​ത്തി​യ ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം 509561 ആ​യി ഉ​യ​ർ​ന്നു. കോ​വി​ഡ് ബാ​ധി​ച്ച് വി​വി​ധ ആ​ശു​പ​ത്രി​യി​ൽ ചി​ക​ത്സ​യി​ലാ​യി​രു​ന്ന നാ​ല് പേ​ർ മ​ര​ണ​മ​ട​ഞ്ഞു. ഇ​തു​വ​രെ 457 പേ​രാ​ണ് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞ​ത്.

അ​ഹ്മ​ദി ഗ​വ​ർ​ണ​റേ​റ്റി​ൽ 144 പേ​ർ, ജ​ഹ്റ ഗ​വ​ർ​ണ​റേ​റ്റി​ൽ 85 പേ​ർ, ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ 82 പേ​ർ, ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ൽ 72 പേ​ർ, കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ 80 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. 688 പേ​രാ​ണ് ഇ​ന്ന​ലെ രോ​ഗ മു​ക്ത​രാ​യ​ത് . ഇ​തോ​ടെ ആ​കെ രോ​ഗം സു​ഖ​മാ​യ​വ​രു​ടെ എ​ണ്ണം 59213 ആ​യി. 8241 പേ​രാ​ണ് ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​ത്. 129 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്നു​വെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ​