ഫോ​ക്ക​സ് ദ​മാം ഇ​ശ​ൽ രാ​വ് സം​ഘ​ടി​പ്പി​ച്ചു
Wednesday, August 5, 2020 9:14 PM IST
റി​യാ​ദ്: ചു​ട്ടു​പൊ​ള്ളു​ന്ന സൗ​ദി​യു​ടെ മ​ണ്ണി​ൽ ഇ​ശ​ലി​ന്‍റെ മ​ഴ വ​ർ​ഷി​ച്ച് ഫോ​ക്ക​സ് ദ​മാം ഈ​ദി​ന്‍റെ ര​ണ്ടാം രാ​വ് അ​വി​സ്മ​ര​ണീ​യ​മാ​ക്കി. ഖു​ർ​ആ​ൻ പാ​രാ​യ​ണം, പ്ര​സം​ഗം, ത​ക്ബീ​ർ ധ്വ​നി, മാ​പ്പി​ള പാ​ട്ട്, ഇ​സ്ലാ​മി​ക ഗാ​നം തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ൾ ഇ​ശ​ൽ രാ​വി​ന് മി​ഴി​വേ​കി. അ​ഷ​റ​ഫ് ക​ക്കോ​വി​ന്‍റെ ഖി​റാ​അ​ത്തും മു​നീ​ർ ഹാ​ദി​യു​ടെ ത​ക്ബീ​ർ ധ്വ​നി​ക​ളോ​ടെ​യും തു​ട​ക്കം കു​റി​ച്ച സ​ർ​ഗ​സ​ന്ധ്യ വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ച്ച പ്രോ​ഗ്രാം രാ​ത്രി പ​തി​നൊ​ന്ന് വ​രേ നീ​ണ്ടു​നി​ന്നു.

ഓ​മ​ന മ​ക്ക​ൾ​ക്ക് പ്ര​വാ​സ കാ​ല​ഘ​ട്ട​ത്തെ വി​ര​സ ഓ​ർ​മ്മ​ക​ളാ​കേ​ണ്ടി​യി​രു​ന്ന അ​നു​ഗ്ര​ഹീ​ത പെ​രു​നാ​ൾ സു​ദി​നം ഓ​ർ​മ്മ​ചെ​പ്പു​ക​ളി​ൽ എ​ന്നെ​ന്നും ഓ​ർ​ത്തെ​ടു​ക്കാ​ൻ ഒ​രു​പി​ടി വ​ർ​ണ​ശ​ബ​ള​ങ്ങ​ളാ​യ മ​നോ​ഹ​ര നി​മി​ഷ​ങ്ങ​ൾ സ​മ്മാ​നി​ച്ച ഫോ​ക്ക​സ് ദ​മാം തു​ട​ർ​ന്നും സാ​മൂ​ഹി​ക സാ​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​വും ക്രി​യാ​ത്മ​ക​മാ​യ ഇ​ട​പെ​ട​ലു​ക​ളും ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്ന് സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹീ സെ​ന്‍റ​ർ പ്ര​സി​ഡ​ൻ​റ് യൂ​സു​ഫ് തോ​ട്ട​ശ്ശേ​രി ഈ​ദ് സ​ന്ദേ​ശ​ത്തി​ൽ ഓ​ർ​മ്മി​പ്പി​ച്ചു .

സൂം ​മാ​ധ്യ​മ​ത്തെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സ്വ​ന്തം വീ​ടി​ന്‍റെ അ​ക​ത്ത​ള​ങ്ങ​ളെ വേ​ദി​യാ​ക്കി കു​രു​ന്നു​ക​ള​ട​ക്കം പ്രാ​യ​ഭേ​ദ​മ​ന്യേ ഇ​ശ​ൽ രാ​വി​ൽ പ​ങ്കാ​ളി​ക​ളാ​യ​പ്പോ​ൾ കൊ​റോ​ണ തീ​ർ​ത്ത പ​രി​മി​തി​ക​ളെ അ​തി​ജ​യി​ച്ച് ഈ​ദ് സു​ദി​ന​ത്തെ ധ​ന്യ​മാ​ക്കി​യ സം​തൃ​പ്തി​യാ​യി​രു​ന്നു ഏ​വ​രി​ലും.

മു​ഹ​മ്മ​ദ് മു​നീ​ർ, അ​ൻ​ഷാ​ദ് കാ​വി​ൽ, ഷി​യാ​സ് മീ​ന്പ​റ്റ, സു​നീ​ർ എം​പി, വ​ഹീ​ദു​ദ്ധീ​ൻ, സ​മീ​ഹ് ഹം​സ, അ​ബ്ദു​ള്ള ,ന​സീം അ​ബ്ദു​റ​ഹ്മാ​ൻ, നൗ​ഷാ​ദ് പി​പി തു​ട​ങ്ങി​യ​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി .

ഫോ​ക്ക​സ് പു​റ​ത്തി​റ​ക്കു​ന്ന ഇ ​മാ​ഗ​സി​നെ ന​സീ​മു​സ​ബാ​ഹ് പ​രി​ച​യ​പ്പെ​ടു​ത്തി. ഓ​ഗ​സ്റ്റ് 10ന് ​മു​ന്പ് [email protected] എ​ന്ന മെ​യി​ൽ ഐ​ഡി​യി​ലേ​ക്ക് സ്വ​ന്തം സൃ​ഷ്ടി​ക​ൾ അ​യ​ച്ചാ​ൽ യോ​ഗ്യ​മാ​യ​വ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

സ്നേ​ഹ​ത്തി​ന്‍റെ​യും സ​ഹ​ന​ത്തി​ന്‍റെ​യും പെ​രു​നാ​ൾ ദി​ന​ത്തി​ൽ പ്രാ​യ​ഭേ​ദ​മ​ന്യേ എ​ല്ലാ​വ​രെ​യും ചേ​ർ​ത്ത് പി​ടി​ച്ചു പ​രി​പാ​ടി​മു​ന്നോ​ട്ട് കൊ​ണ്ടു​പോ​വാ​ൻ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ഫോ​ക്ക​സി​ന്‍റെ മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ക​രേ​യും മു​ജീ​ബു​റ​ഹ്മാ​ൻ കു​ഴി​പ്പു​റം അ​ഭി​ന​ന്ദി​ച്ചു.