ബാ​ല​വേ​ദി കു​വൈ​റ്റ് വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Wednesday, August 5, 2020 9:19 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ മ​ല​യാ​ളി കു​ട്ടി​ക​ളു​ടെ സ​ർ​ഗ​വേ​ദി​യാ​യ ബാ​ല​വേ​ദി കു​വൈ​റ്റ് ശാ​സ്ത്ര വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 'Motivate yourself to be innovative'’ എ​ന്ന പേ​രി​ൽ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. പ്ര​ശ​സ്ത ശാ​ത്ര​ജ്ഞ​നും കു​വൈ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ന്‍റി​ഫി​ക് റി​സേ​ർ​ച്ചി​ലെ സീ​നി​യ​ർ റി​സേ​ർ​ച്ച് സ​യ​ന്‍റി​സ്റ്റു​മാ​യ ഡോ. ​എ​സ് നീ​ല​മ​ണി സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്ത് കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു.

കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് വീ​ടി​നു​ള്ളി​ൽ ക​ഴി​യേ​ണ്ടി വ​രു​ന്ന കു​രു​ന്നു​ക​ൾ​ക്ക് ഏ​റെ ആ​ത്മ​വി​ശ്വാ​സം ഉ​ണ​ർ​ത്തു​ന്ന​താ​യി പ​രി​പാ​ടി. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കി​യ ചോ​ദ്യോ​ത്ത​ര വേ​ള​യി​ൽ കു​ട്ടി​ക​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് ഡോ. ​എ​സ്. നീ​ല​മ​ണി ഉ​ത്ത​ര​ങ്ങ​ൾ ന​ൽ​കി. ബാ​ല​വേ​ദി കു​വൈ​റ്റ് ഫ​ഹാ​ഹീ​ൽ മേ​ഖ​ല സെ​ക്ര​ട്ട​റി കു​മാ​രി ആ​ൻ​സി​ലി തോ​മ​സ് സ്വാ​ഗ​തം പ​റ​ഞ്ഞ വെ​ബി​നാ​റി​ന് മേ​ഖ​ല പ്ര​സി​ഡ​ന്‍റ് മാ​സ്റ്റ​ർ ഋ​ഷി പ്ര​സീ​ദ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ എ​ൻ അ​ജി​ത്ത് കു​മാ​ർ, ബാ​ല​വേ​ദി കു​വൈ​റ്റ് കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ തോ​മ​സ് എ​ബ്ര​ഹാം, സ​ജീ​വ് എം ​ജോ​ർ​ജ്, ജോ​സ​ഫ് പ​ണി​ക്ക​ർ, ക​ല കു​വൈ​റ്റ് ട്ര​ഷ​റ​ർ പി​ബി സു​രേ​ഷ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ