ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ കു​റ്റ​വി​ചാ​ര​ണ മാ​റ്റി​വ​ച്ചു; ധ​ന​മ​ന്ത്രി​ക്കെ​തി​രെ അ​വി​ശ്വാ​സ​പ്ര​മേ​യം
Wednesday, August 5, 2020 9:33 PM IST
കു​വൈ​റ്റ്: ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ അ​ന​സ് അ​ൽ സ​ലേ​ക്കെ​തി​രെ എം​പി ഷു​യി​ബ് അ​ൽ മു​വൈ​സ്രി ന​ൽ​കി​യ കു​റ്റ​വി​ചാ​ര​ണ നോ​ട്ടീ​സ് മാ​റ്റി​വ​ച്ചു. സ്പീ​ക്ക​റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ​ക്കു​ശേ​ഷം ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ​ണ് പാ​ർ​ല​മെ​ന്‍റി​ൽ വി​ഷ​യം ച​ർ​ച്ച​യ്ക്കെ​ടു​ക്കാ​തി​രു​ന്ന​ത്.

ദേ​ശീ​യ അ​സം​ബ്ലി ബൈ​ലോ​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 135 അ​നു​സ​രി​ച്ച് പാ​ർ​ല​മെ​ന്‍റ് അം​ഗ​ത്തി​ന് മ​ന്ത്രി​സ​ഭ അം​ഗ​ത്തി​നെ​തി​രെ കു​റ്റ​വി​ചാ​ര​ണ നോ​ട്ടീ​സ് സ​മാ​ർ​പ്പി​ക്കാം. തു​ട​ർ​ന്ന് സ്പീ​ക്ക​ർ മു​ൻ​കൂ​ട്ടി പ്ര​ധാ​ന​മ​ന്ത്രി​യ്ക്കോ ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി​ക്കോ അ​റി​യി​പ്പ് ന​ൽ​കു​ക​യും പാ​ർ​ല​മെ​ന്‍റ് സെ​ഷ​ന്‍റെ അ​ജ​ണ്ട​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യു​മാ​ണ് പ​തി​വ്. കു​റ്റ​വി​ചാ​ര​ണ നോ​ട്ടീ​സ് സ​മ​ർ​പ്പി​ച്ചാ​ൽ ആ​രോ​പ​ണ​ങ്ങ​ളി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ മ​ന്ത്രി​ക്ക് കൂ​ടു​ത​ൽ സ​മ​യം സ്പീ​ക്ക​റോ​ട് ആ​വ​ശ്യ​പ്പെ​ടാം.

നേ​ര​ത്തെ ധ​ന​മ​ന്ത്രി ഡോ. ​ബ​ർ​റാ​ക് അ​ൽ ഷി​ത്താ​നെ​തി​രെ റി​യാ​ദ് അ​ൽ അ​ദ​സാ​നി എം​പി ന​ൽ​കി​യ കു​റ്റ​വി​ചാ​ര​ണ പ്ര​മേ​യ​ത്തി​ൽ കു​വൈ​ത്ത് പാ​ർ​ല​മ​ൻ​റി​ൽ ച​ർ​ച്ച​ക്കൊ​ടു​വി​ൽ അ​വി​ശ്വാ​സ​പ്ര​മേ​യം സ​മ​ർ​പ്പി​ച്ചു. ധ​ന​വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലെ വീ​ഴ്ച​യും ചെ​ല​വ് ചു​രു​ക്ക​ലി​നാ​യി സ്വ​ദേ​ശി​ക​ളു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ വെ​ട്ടി​ക്കു​റ​ക്കാ​ൻ നീ​ക്കം ന​ട​ത്തു​ന്ന​താ​യും ആ​രോ​പി​ച്ചാ​ണ് ധ​ന​മ​ന്ത്രി​ക്കെ​തി​രെ കു​റ്റ​വി​ചാ​ര​ണ ന​ട​ത്തി​യ​ത്. അ​വി​ശ്വാ​സ​പ്ര​മേ​യം അ​ടു​ത്ത​യാ​ഴ്ച വോ​ട്ടി​നി​ടും. പ്ര​മേ​യം പാ​സാ​യാ​ൽ മ​ന്ത്രി ബ​ർ​റാ​ക് അ​ൽ ഷി​ത്താ​ന് മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന് പു​റ​ത്തു​പോ​കേ​ണ്ടി​വ​രും.​അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൽ എം​പി​മാ​രാ​യ മു​ബാ​റ​ക് അ​ൽ ഹ​ജ്റു​ഫ്, റി​യാ​ദ് അ​ൽ അ​ദ​സാ​നി, റാ​കാ​ൻ അ​ൽ നി​സ്ഫ്, ഉ​മ​ർ അ​ൽ ത​ബ്ത​ബാ​ഇ, സ​ഫ അ​ൽ ഹാ​ഷിം, സാ​ലി​ഹ് ആ​ശൂ​ർ, ഖ​ലീ​ൽ അ​ൽ സാ​ലി​ഹ്, ഖാ​ലി​ദ് അ​ൽ ശ​ത്തി, അ​ഹ്മ​ദ് അ​ൽ ഫാ​ദി​ൽ, സ​ലാ​ഹ് ഖു​ർ​ഷി​ദ് എ​ന്നി​വ​ർ ഒ​പ്പി​ട്ടു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ